ഡോണ്‍ 3 പ്രഖ്യാപന വീഡിയോ എത്തി: പുതിയ ഡോണായി രണ്‍വീര്‍ സിംഗ്

Published : Aug 09, 2023, 02:44 PM IST
ഡോണ്‍ 3 പ്രഖ്യാപന വീഡിയോ എത്തി: പുതിയ ഡോണായി രണ്‍വീര്‍ സിംഗ്

Synopsis

 ഡോൺ 3യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോണ്‍ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ ഡോണായി അവതരിപ്പിക്കുന്നത്. 

മുംബൈ: രണ്‍വീറിനെ നായകനാക്കി ഡോണ്‍ 3 സിനിമ വരുന്നു. ചിത്രത്തിന്‍റെ അനൌണ്‍സ്മെന്‍റ് വീഡിയോ നിര്‍മ്മാതാക്കളായ എക്സൽ എന്റർടൈൻമെന്‍റ്  പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോണ്‍ വേഷം പുതിയ രീതിയില്‍ രണ്‍വീറാണ് ചെയ്യുക. ഫർഹാൻ അക്തര്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ സംവിധാനം. 

 ഡോൺ 3യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോണ്‍ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ ബിഗിന്‍സ് അഥവ പുതിയ യുഗം തുടങ്ങുന്നുവെന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍. അതായത് പുതിയ ഡോണിനെയാണ് ഫർഹാൻ അക്തര്‍ സ്ക്രീനില്‍ എത്തിക്കുന്നതെന്ന് വ്യക്തം. 

2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് വന്‍ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ല്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്‍റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍. ഫര്‍ഹാന്‍ അക്തറുടെ പിതാവ് ജാവേദ് അക്തറും, സലീം ഖാനും ചേര്‍ന്നാണ് ഡോണ്‍ എന്ന കഥാപാത്രം ഉണ്ടാക്കിയത്. 

അതേ സമയം താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്നത് അറിയിച്ചാണ് ഷാരൂഖ് ഡോൺ 3യില്‍ നിന്നും പിന്‍മാറിയത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം.  തുടര്‍ന്നാണ് ഡോണ്‍ ഫ്രഞ്ചേസി ഉടമകളായ എക്സൽ എന്റർടൈൻമെന്‍റ് പുതിയ നായകനെ അവതരിപ്പിച്ചത്. പല യുവതാരങ്ങളെയും സമീപിച്ചതിന് പിന്നാലെ ഒടുവിലാണ് നിര്‍മ്മാതാക്കളുടെ അടുത്തയാളായ രൺവീറിലേക്ക് എത്തിയത് എന്നാണ് വിവരം. എക്സലിന്‍റെ വിജയ ചിത്രങ്ങളായ ദിൽ ധടക്നെ ഡോ, ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു രണ്‍വീര്‍. 

ധ്യാനിന്‍റെ 'ജയിലര്‍' റിലീസ് മാറ്റിവച്ചു: രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല.!

ജയിലര്‍ നാളെ റിലീസ് ; രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ