ഡോണ്‍ പാലത്തറയുടെ 'ഫാമിലി' റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക്

Published : Nov 24, 2022, 07:53 PM IST
ഡോണ്‍ പാലത്തറയുടെ 'ഫാമിലി' റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക്

Synopsis

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറാണ് റോട്ടര്‍ഡാമില്‍ നടക്കുക. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവല്‍. സോഷ്യല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സോണി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ കണ്ണിലൂടെയാണ് ഇതള്‍ വിരിയുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെക്കുന്നു. വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ന്യൂട്ടണ്‍ സിനിമ ആണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം ജലീല്‍ ബാദുഷ, പ്രൊഡക്ഷന്‍ മാനേജര്‍ അംശുനാഥ് രാധാകൃഷ്ണന്‍, കലാസംവിധാനം അരുണ്‍ ജോസ്, സം​ഗീതം ബേസില്‍ സി ജെ, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈന്‍ രം​ഗനാഥ് രവി, സൗണ്ട് മിക്സിം​ഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍, മേക്കപ്പ് മിറ്റ ആന്‍റണി, വസ്ത്രാലങ്കാരം ആര്‍ഷ ഉണ്ണിത്താന്‍, വി എഫ് എക്സ് സ്റ്റുഡിയോ എ​​ഗ്​ഗ്‍വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ തൗഫീഖ് ഹുസൈന്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ വിപിന്‍ വിജയന്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് കെന്‍ഷിന്‍, റെമിത്ത് കുഞ്ഞിമം​ഗലം, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ്.

ALSO READ : ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ', റിവ്യൂ

ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ശവം, വിത്ത്, 1956, മധ്യ തിരുവിതാംകൂര്‍ എവരിതിം​ഗ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്നിവയാണ് ഈ സംവിധായകന്‍റെ മുന്‍ ചിത്രങ്ങള്‍. 

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു