ഡബിള്‍ ഐ സ്‍മാര്‍ട്ട് വരുന്നൂ, ട്രെയിലര്‍ പുറത്ത്, നായകനായി റാം പൊത്തിനേനി

Published : Aug 05, 2024, 05:46 PM IST
ഡബിള്‍ ഐ സ്‍മാര്‍ട്ട് വരുന്നൂ, ട്രെയിലര്‍ പുറത്ത്, നായകനായി റാം പൊത്തിനേനി

Synopsis

റാം പൊത്തിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ട് ആണ്.

റാം പൊത്തിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ട് പ്രതീക്ഷയേറെയുള്ളതാണ്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. കാവ്യ താപർ റാം പൊത്തിനേനി ചിത്രത്തില്‍ നായികയാകുന്നു. ആവേശമുണ്ടാക്കുന്ന ഒരു മാസ് ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ഡബിൾ ഐ സ്‍മാർട്ടിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു.

വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തിൽ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് ചെയ്‍തത്. ഡബിള്‍ ഐ സ്‍മാര്‍ട്ടിലെ ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായി മാറിയിട്ടുണ്ട്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മ  നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

റാം പൊത്തിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‍കന്ദയും വിജയിച്ചിരുന്നു. സംവിധാനം ബോയപതി ശ്രീനുവാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനും ആണ് നിര്‍വഹിച്ചത്. റാം പൊത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല തുടങ്ങിയ ഒട്ടേറെ പേര്‍ രാം പൊത്തിനേനി നായകനായി വൻ ഹിറ്റായ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളിലെത്തി.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്‍ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.

Read More: തമിഴകം കാത്തിരിക്കുന്ന ആ വമ്പൻ ചിത്രത്തില്‍ സര്‍പ്രൈസായി പ്രേമലു നായിക മമിതയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക