ജോർജൂട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തത് ഇങ്ങനെ; ദൃശ്യം 2 മാത്രമല്ല ജീവിതത്തിലും വക്കീലാണ് ശാന്തി മായാദേവി

By Web TeamFirst Published Feb 23, 2021, 10:26 AM IST
Highlights

മൂന്ന് സിനിമകളിലാണ് ശാന്തി ഇതുവരെ അഭിനയിച്ചത്. ആ മൂന്ന് ചിത്രങ്ങളിലും അഭിഭാഷക ആയിട്ടായിരുന്നു താരം എത്തിയത്. 

ലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സിനിമകളിൽ അഭിഭാഷകയായി തിളങ്ങിയ അഭിനേത്രിയുണ്ട് കൊച്ചിയിൽ. യഥാർഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി മായാദേവി. ദൃശ്യം രണ്ടിൽ നായകനായ ജോർജുകുട്ടിയെ വരുണിന്‍റെ കൊലപാതകക്കേസിൽ നിന്ന് രക്ഷിക്കാനാണ് ഈ അഭിഭാഷക ഒടുവിൽ സ്ക്രീനിൽ എത്തിയത്. പ്രതിക്കൂട്ടിൽ നിൽക്കുന്ന ജോർജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക, ദൃശ്യം രണ്ടിലെ സൂപ്പർ ട്വിസ്റ്റുകളിലൊന്നാണ്. ആ ഷോട്ടിനെ ഒറ്റ ടേക്കിൽ മനോഹരമാക്കാൻ ശാന്തിക്ക് സാധിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ശാന്തി. ഇപ്പോഴിതാ ദൃശ്യത്തിലേക്കുള്ള തന്റെ പ്രവേശനത്തെ കുറിച്ച് പറയുകയാണ് ശാന്തി മായാദേവി. തിരക്കഥ ചർച്ച ചെയ്യുന്നതിനടിലാണ് ദൃശ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതെന്ന് താരം പറയുന്നു. 

മൂന്ന് സിനിമകളിലാണ് ശാന്തി ഇതുവരെ അഭിനയിച്ചത്. ആ മൂന്ന് ചിത്രങ്ങളിലും അഭിഭാഷക ആയിട്ടായിരുന്നു താരം എത്തിയത്. പഠിക്കുന്ന കാലത്ത് അവതാരിക രംഗത്ത് തിളങ്ങിയ ശാന്തി, രമേഷ് പിഷാരടിയുടെ ഗാനഗന്ധർവനിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. ഗാനഗന്ധർവനിലെ അഭിനയം കണ്ട് ജീത്തു ജോസഫ് ആദ്യം വിളിച്ചത് റാം എന്ന്ചിത്രത്തിലേക്ക്. പിന്നീട്ട് രണ്ടു പേരും സുഹൃത്തുകളായി. ദൃശ്യത്തിലെ കോടതി രംഗങ്ങൾ ജീത്തു ജോസഫ് ശാന്തിയോട് ചർച്ച ചെയ്തായിരുന്നു തയ്യറാക്കിയത്.

ശാന്തി മായാദേവിയുടെ വാക്കുകൾ

യഥാര്‍ത്ഥ ജീവിതത്തിലെ ഒരു വേഷം, രണ്ട് സിനിമകളില്‍ സൗത്ത് ഇന്ത്യയില്‍ അല്ലെങ്കിൽ ഇന്ത്യയില്‍ തന്നെ ബെസ്റ്റ് അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ്. അഭിഭാഷക എന്ന നിലയില്‍ അതിലപ്പുറമൊരു സന്തോഷം എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അഞ്ച് വര്‍ഷം ഏഷ്യാനെറ്റ് പ്ലസില്‍ അവതാരക ആയിട്ടുണ്ട്. ആ സമയത്താണ് രമേഷ് പിഷാരടിയുമായുള്ള സൗഹൃദം. അതാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലേക്ക് എന്നെ എത്തിച്ചത്. ദൃശ്യത്തിന്‍റെ സ്ക്രിപ്റ്റിംഗ് നടക്കുമ്പോള്‍, അതിലെ നിയമ വശങ്ങളെ പറ്റി ജീത്തു സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്‍റെ അനുഭവം വച്ച് അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. പിന്നാലെ ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ ഈ സംഭാഷണം എങ്ങനെ പറയും എന്ന് ജിത്തു സാർ ചോദിച്ചു. ഞാനാണെങ്കില്‍ ഇങ്ങനെയൊക്കം പറയും എന്ന് തമാശക്ക് പറഞ്ഞു. പിന്നാലെ  ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് അദ്ദേഹം പറയുകയായിരുന്നു. നല്ല ക്യാരക്ടര്‍, എനിക്ക് ആ കഥാപാത്രം ചെയ്യാനാകും എന്ന ബോധ്യം ഉണ്ടേങ്കില്‍ തീര്‍ച്ചയായും ഇനിയും സിനിമകള്‍ ചെയ്യും. 

click me!