തെലുങ്ക് 'ദൃശ്യം 2'ന് പാക്കപ്പ്; ചിത്രീകരണം പൂര്‍ത്തിയായത് 47 ദിവസത്തില്‍

By Web TeamFirst Published Apr 21, 2021, 4:03 PM IST
Highlights

മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാലിത്തമുണ്ട്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2

'ദൃശ്യം 2' തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ആരംഭിച്ച ചിത്രീകരണം ഇന്നലെ തൊടുപുഴയിലാണ് അവസാനിച്ചത്. ഫസ്റ്റ് ക്ലാപ്പില്‍ നിന്ന് പാക്കപ്പിലേക്ക് 47 ദിനങ്ങളുടെ ദൈര്‍ഘ്യം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെങ്കടേഷിന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

 

ദൃശ്യം 2 മലയാളം പതിപ്പ് പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. പിറ്റേന്ന് ആ വിവരം ഔദ്യോഗികമായും പുറത്തെത്തി. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാലിത്തമുണ്ട്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

2013ല്‍ പുറത്തെത്തിയ മലയാളം 'ദൃശ്യ'ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം 'ദൃശ്യം' എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ചത് വെങ്കടേഷ്. 'റാണി' തെലുങ്കില്‍ 'ജ്യോതി' ആയിരുന്നു. എന്നാല്‍ അവതരിപ്പിച്ചത് മീന തന്നെ. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്‍തു അവതരിപ്പിച്ചപ്പോള്‍ അനുവായി എസ്‍തര്‍ അനിലുമെത്തി. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്ക് ദൃശ്യം. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയവുമായിരുന്നു. 

click me!