'33,33,333'! ടിക്കറ്റ് കൗണ്ടറില്‍ ആ കൗതുക നമ്പര്‍; ഔദ്യോഗിക പ്രഖ്യാപനവുമായി 'ദൃശ്യം 3' നിര്‍മ്മാതാക്കള്‍

Published : May 30, 2026, 12:48 PM IST
drishyam 3 sold 3333333 tickets on book my show mohanlal jeethu joseph

Synopsis

ദൃശ്യം 3 ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുന്നു

മലയാള സിനിമയില്‍ ദൃശ്യം ഫ്രാഞ്ചൈസിക്കുള്ള ജനപ്രീതി ഒന്ന് വേറെ തന്നെയാണ്. 13 വര്‍ഷം മുന്‍പ് എത്തിയ ആദ്യ ദൃശ്യം മുതലുള്ള ആ ജനകീയതയാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള ദൃശ്യം 3 ഇത്ര വലിയ വിജയമാക്കിയത്. ചിത്രം 7 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. പല പ്രത്യേകതകളുമായാണ് ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷാ പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തി എന്നതായിരുന്നു അതില്‍ ഒന്ന്. റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണം നടത്തിയ ചിത്രത്തിന്‍റെ കൗതുകകരമായ ഒരു നേട്ടം അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം പിന്നിട്ട കൗതുകകരമായ നമ്പര്‍ സംബന്ധിച്ചാണ് അത്. 33,33,333 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം പിന്നിട്ടിരിക്കുന്നത്. അതേസമയം രണ്ടാം വാരവും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ചിത്രത്തിന്. രണ്ടാം വാരം കേരളത്തില്‍ മാത്രം 500 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചത്. ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്തും മണിക്കൂറില്‍ 8,500 ല്‍ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വില്‍ക്കുന്നത്. ഈ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ എത്ര നേടും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ട്രാക്കര്‍മാര്‍.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആണ്. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമായിരുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കിയിട്ടുമുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ശ്രീനാഥ് ഭാസി ചിത്രം 'കറക്കം' മുന്നേറുന്നു
റീമാസ്റ്റേര്‍ഡ് 'ദേവദൂതന്‍' തിയറ്ററില്‍ മിസ് ആയോ? ഇപ്പോള്‍ കാണാം സൗജന്യമായി