Drishyam 3 OTT: ഒറ്റ ദിവസം കൊണ്ട് ആഗോള കളക്ഷനിൽ 50 കോടി നേട്ടം; ദൃശ്യം 3 ഒടിടിയിൽ എവിടെ കാണാം?

Published : May 22, 2026, 10:45 PM IST
Drishyam 3

Synopsis

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ആദ്യ ദിനം 50 കോടിക്ക് മുകളിൽ നേടിയ ചിത്രം, രണ്ടാം ദിനം 100 കോടി പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു

മലയാളത്തിൽ വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. പ്രതീക്ഷകളെല്ലാം കാത്തുകൊണ്ട് കളക്ഷനിൽ വമ്പൻ നേട്ടമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്ന ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയിരിക്കുന്നത്. ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് വെറുതെയായില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. രണ്ടാം ദിന കണക്കുകൾ വരുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ഇത് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ എവിടെയാണ് സ്ട്രീം ചെയ്യുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിചാരങ്ങൾക്കപ്പുറം സസ്പെൻസുകൾ കോർത്തിണക്കിയ മെഡിക്കൽ ത്രില്ലർ; 'ഡോസ്' റിവ്യൂ
'പുഷ്പ'യെപ്പോലൊരു വലിയ സിനിമയെന്ന് സുനിൽ; ക്യൂബ്സ് വലിയൊരു സ്പേസാണ് നൽകിയതെന്ന് രവി ബസ്രൂർ; താര സമ്പന്നമായി 'കാട്ടാളൻ' പ്രസ് മീറ്റ്