'പുരുഷന് തുല്യമാകാന്‍ സ്ത്രീക്ക് കഴിയില്ലെ'ന്ന് കുളപ്പുള്ളി ലീല; 'ചേച്ചി..ഈ രാജ്യത്തല്ലേ ജീവിക്കുന്നത്' എന്ന് ഭാ​ഗ്യലക്ഷ്മി

Published : Jul 11, 2026, 08:00 AM ISTUpdated : Jul 11, 2026, 08:17 AM IST
Bhagyalakshmi

Synopsis

അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്നും കുളപ്പുള്ളി ലീല പറഞ്ഞിരുന്നു. 

മ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്നും പറഞ്ഞ കുളപ്പുള്ളി ലീലയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. കുളപ്പുള്ളി ലീല ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്ന് ചോദിച്ച ഭാ​ഗ്യലക്ഷ്മി, അറിവില്ലായ്മ ഒരു തെറ്റല്ലെന്നും പറഞ്ഞു. ഇന്ത്യയിൽ പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

'എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്‌ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ', എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ.

കുളപ്പുള്ളി ലീല അമ്മ സംഘടനയെ കുറിച്ച് പറഞ്ഞത്

അമ്മ സംഘടനയെ പൊളിക്കരുതെന്നൊരു അപേക്ഷയെ എനിക്കുള്ളൂ. എനിക്ക് ഏക ആശ്രയമാണ് സംഘടന. എന്നെ പോലെ നിരവധി പേരുണ്ട്. ആരോരും ഇല്ലാത്ത ഞങ്ങളെ ഓര്‍ത്തെങ്കിലും അമ്മയെ നിലനിര്‍ത്തുക. എന്ത് അന്തസ്സായിട്ട് പോയിരുന്നതായിരുന്നു. സംഘടനയെ ആദ്യം നയിച്ചത് പുരുഷന്മാര് ആയിരുന്നല്ലോ. അടിപൊളിയായിട്ടായിരുന്നല്ലോ പോയത്. പുരുഷന്മാര്‍ എന്ത് ചെയ്തിട്ടാണ് സംഘടന പൊളിഞ്ഞത്. മോഹന്‍ലാലും ഇന്നസെന്‍റുമൊക്കെ ഇരുന്നപ്പോള്‍ എന്ത് ഡീസന്‍റ് ആയിട്ടാണ് സംഘടന മുന്നോട്ട് പോയത്. എന്തിനും ഒരു മര്യാദ വേണം. ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉണ്ടാവണം. പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരണം. പുള്ളിയ്ക്ക് ആരേയും പേടിയില്ല. എന്തും തുറന്നു പറയും. എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷന്‍ വേണം. തലപ്പത്ത് ഒരു പുരുഷന്‍ തന്നെ വേണം. ആണിനെ പോലെ തുല്യത സ്ത്രീക്ക് വേണമെന്ന് പറയും. അതിന് എതിരാണ് ഞാന്‍. ഒരിക്കലും ഒരു പുരുഷന് തുല്യമാകാന്‍ സ്ത്രീയ്ക്ക് പറ്റില്ല. എന്ന് കരുതി പുരുഷന്‍റെ അടിമയല്ല സ്ത്രീ. എപ്പോഴും ഒരു സ്റ്റെപ്പ് താഴെ ആയിരിക്കണം സ്ത്രീ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം; ആമിർ ഖാന്‍റെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ പ്രവർത്തകർ, പാഠം പഠിപ്പിക്കുമെന്ന് ഭീഷണി
ആവേശം കുറച്ച് കൂടിപ്പോയി, ഒടുവിൽ പ്രധാനാധ്യാപികക്ക് പണികിട്ടി; വിജയ്‍യിന്റെ പ്രസം​ഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചതിന് സസ്പെൻഷൻ