
കന്നഡ ചിത്രം 'സു ഫ്രം സോ' കേരളത്തിൽ ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ആദ്യ വാരത്തിൽ നിന്ന് രണ്ടാം വാരത്തിലേക്കു എത്തുമ്പോൾ 75ൽ നിന്ന് 150 ഓളം സ്ക്രീനുകളിലേക്ക് ആണ് ചിത്രം വ്യാപിച്ചിരിക്കുന്നത്. ഓരോ ദിനവും ഷോകൾ വർധിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.
മഴയെ പോലും അവഗണിച്ചു കൊണ്ടാണ് മലയാളി പ്രേക്ഷകർ ഈ ചിത്രം കാണാനായി തീയേറ്ററുകളിലേക്കു ഒഴുകുന്നത്. എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ഗംഭീര പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫൺ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള പ്രേക്ഷക സമൂഹം തീയേറ്ററുകളിൽ ചിരിച്ചു മറിയുന്ന അഭൂതപൂർവമായ കാഴ്ചയും ചിത്രം നൽകുന്നു. ഏറെ നാളിനു ശേഷമാണു ഇത്രയും ചിരിപ്പിക്കുന്ന ഒരു സിനിമ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാം മറന്ന് കുട്ടികളും കുടുംബവുമടക്കം ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ് "സു ഫ്രം സോ" എന്ന് നിരൂപകരടക്കം വ്യക്തമാകുന്നു. ഞെട്ടിക്കുന്ന പൂർണ്ണതയോടെ മലയാളം ഭാഷയിൽ ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തെ ഒരു മലയാള ചിത്രമെന്ന പോലെയാണ് മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിക്കുന്നത്. കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ