ദുല്‍ഖറിന്റ ആ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും

Published : Dec 30, 2024, 12:02 PM IST
ദുല്‍ഖറിന്റ ആ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും

Synopsis

ദുല്‍ഖറിന്റെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ചിത്രം വീണ്ടുമെത്തുന്നു.

ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ഉസ്‍താദ് ഹോട്ടല്‍. അൻവര്‍ റഷീദാണ് സംവിധാനം ചെയ്‍തത്. അഞ്‍ജലി മേനോൻ തിരക്കഥ എഴുതി. ഉസ്‍താദ് ഹോട്ടല്‍ ജനുവരിന് മൂന്നിന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.

ചിത്രം വീണ്ടും എത്തുന്നതായി പിവിആര്‍ തിയറ്ററിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്. ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. നിത്യാ മേനനനായിരുന്നു നായികയായി എത്തിയത്.  തിരക്കഥയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ഉണ്ടായിരുന്നു.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി ഒടുവില്‍ വന്നത് ലക്കി ഭാസ്‍കറായിരുന്നു. ദുല്‍ഖറിന്റേതായി തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‍കര്‍ വൻ ഹിറ്റായി മാറി.  ദുല്‍ഖര്‍ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി.  ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതില്‍ ഉയര്‍ന്ന തുകയാണ് ദുല്‍ഖര്‍ സിനിമയ്‍ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്. ലക്കി ഭാസ്‍കറിന് ഒടിടിക്ക് 30 കോടിയില്‍ അധികം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 112 കോടിയില്‍ അധികം നേടിയപ്പോള്‍ മുൻനിര മലയാള താരങ്ങളും കൊതിക്കുന്ന പാൻ ഇന്ത്യൻ പദവിയിലേക്കും ആണ് ദുല്‍ഖറിന്റെ കുതിപ്പ്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷി ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയുമാണ്.

Read More: കരകരയറാൻ കഴിയുമോ ബറോസിന്?, ഇന്ത്യയിലെ കളക്ഷൻ നിരാശപ്പെടുത്തുന്നു, നിര്‍ണായക നീക്കവുമായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക