ലക്കി ഭാസ്‍കര്‍ ഒടിടിയില്‍ എത്തി, ചിത്രത്തിന് വൻ പ്രതികരണം

Published : Nov 28, 2024, 09:56 AM ISTUpdated : Nov 28, 2024, 09:57 AM IST
ലക്കി ഭാസ്‍കര്‍ ഒടിടിയില്‍ എത്തി, ചിത്രത്തിന് വൻ പ്രതികരണം

Synopsis

ലക്കി ഭാസ്‍കര്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം.

ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ദുല്‍ഖര്‍ ചിത്രം നേടുന്നത് എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവാണ് ദുല്‍ഖര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയുമാണ്.

Read More: ഹനുമാൻ ഹിറ്റ്, നായകന്റെ പുതിയ ചിത്രത്തിന് വൻ ഡീല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക