
കേരളത്തിലെ ജനങ്ങൾ മഴയ്ക്ക് അല്പം ആശ്വാസം കണ്ടെത്തി പുറത്തിറങ്ങിയ ദിനമായിരുന്നു ഇന്ന്. കോരിച്ചൊരിയുന്ന മഴക്കിടയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രണ്ടു കാര്യങ്ങളുണ്ട്. പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു ദുൽഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും.
ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡ്സില്‍ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോളോവേഴ്സുമായി ദുൽഖർ സൽമാനാണ് മുൻപന്തിയിൽ. ഒപ്പം മറ്റൊരു വിശേഷം കിംഗ് ഓഫ് കൊത്തയിൽ ജേക്സ് ബിജോയ് നൽകിയ ബാക്ഗ്രൗണ്ട് സ്കോറാണ്. ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ചത് ഈ ബാക്ഗ്രൗണ്ട് സ്കോറാണ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
പതിനൊന്നു മില്യൺ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസർ മെഗാ ഹിറ്റായതിനു പിന്നാലെ പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തിനും നായകൻ ദുൽഖർ സൽമാനും അഭിനന്ദന പ്രവാഹമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.
'സാഗറേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ'; സെറീന
ഛായാഗ്രഹണം : നിമീഷ് രവി, സംഗീത സംവിധാനം : ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ, ആക്ഷൻ: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..