
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ക്രിസ്റ്റഫർ. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫർ ടീസറും ശ്രദ്ധനേടുകയാണ്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറിനെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'എന്തൊരു കൗതുകമുണർത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവർ പാക്ക്ഡ് പെർഫോമൻസുമായി ക്രിസ്റ്റഫർ ഇവിടെയുണ്ട്', എന്നാണ് ടീസർ പങ്കുവച്ച് ദുൽഖർ സൽമാൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ക്രിസ്റ്റഫർ ഉടൻ തിയറ്ററുകളിൽ എത്തും. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
അതേസമയം, കാതൽ എന്നൊരു ചിത്രവും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ജ്യോതികയാണ് നായികയായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ എത്തുന്ന ചിത്രവും മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്ന ചിത്രവും കാതലാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ