
18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം. പേട്രിയറ്റ് എന്ന ചിത്രത്തിനുള്ള പ്രീ റിലീസ് ഹൈപ്പ് ഇതാണ്. ഇന്ന് ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ ചിത്രത്തിലെ താരനിരയുടെ പകിട്ട് പിന്നെയും നീളുന്നു. എഡിറ്ററായും സംവിധായകനായും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം. മഹേഷ് നാരായണന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിലുള്ള ചിത്രവും ഇതുതന്നെ. ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ട് ദുല്‍ഖര്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സി ആര്‍ സലിം. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭമുഖത്തിലാണ് സലിമിന്‍റെ പ്രതികരണം.
ഏതെങ്കിലും സമയത്ത് പ്രണവ് മോഹന്‍ലാലോ ദുല്‍ഖര്‍ സല്‍മാനോ ഈ സിനിമയുടെ ഭാഗമാവണമെന്ന ചിന്തയോ ചര്‍ച്ചയോ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് സി ആര്‍ സലിമിന്‍റെ പ്രതികരണം ഇങ്ങനെ- അങ്ങനെ ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ വീട്ടില്‍ പല സീക്വന്‍സുകളും മഹേഷ് കൊണ്ടു കാണിച്ചപ്പോള്‍ മഹേഷിനോട് ദുല്‍ഖര്‍ പറഞ്ഞതായിട്ട് കേട്ടു, എന്നെ വച്ച് എന്നാണ് ഇങ്ങനെയൊരു സിനിമ എടുക്കുക എന്ന്. കാരണം ആ സിനിമയുടെ സീക്വന്‍സ് അത്രയും മനോഹരമായിരുന്നുവെന്നാണ് ആന്‍റോ എന്നോട് പറഞ്ഞത്. ഒരുപക്ഷേ മഹേഷിന്‍റെ അടുത്ത പടം ആന്‍റോ ജോസഫ് നിര്‍മ്മിച്ച് ദുല്‍ഖര്‍ നായകനാവുന്ന ഒന്നായിരിക്കാം. അതിനുള്ള എല്ലാ ചാന്‍സും ഉണ്ട്, സി ആര്‍ സലിം പറയുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി വി സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. മെയ് 1 ന് രാവിലെ 9.15 നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ