ആരാധകരെ നിരാശരാക്കി 'ഐ ആം ​ഗെയിം' ! മികച്ച രീതിയിൽ എത്തിക്കാൻ ശ്രമിക്കുന്നുവെന്ന് അറിയിപ്പ്

Published : Jul 28, 2026, 10:18 PM IST
Dulquer Salmaan i am game

Synopsis

സാങ്കേതിക തകരാറുകൾ കാരണം ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് മാറ്റിവെച്ചു. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് നിർമ്മാതാക്കളായ വേഫെയർ ഫിലിംസ് അറിയിച്ചു.

ദുൽഖർ സൽമാൻ ചിത്രം "ഐ ആം ഗെയിം" ട്രെയിലർ റിലീസ് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ട്രെയിലർ സാങ്കേതിക തകരാർ കാരണം മാറ്റിവയ്ക്കുകയായിരുന്നു. വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്. 'സാങ്കേതിക തകരാർ കാരണം ഇന്നത്തെ 'ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി', എന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്.

2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ഐ ആം ​ഗെയിം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായ ആണ്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മനോഹര പ്രണയകാവ്യം; ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര'യിലെ ​ഗാനം എത്തി
'തന്നെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യയാണെന്ന് പറഞ്ഞോളാൻ', സാബു ജേക്കബുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവിട്ട് അഖിൽ മാരാര്‍