Dulquer Salmaan and Mammootty :'മമ്മൂട്ടിയുടെ ഫോണ്‍ വീണ്ടും കാണ്മാനില്ല'! സല്യൂട്ട് പോസ്റ്റിനു താഴെ ആരാധകര്‍

Published : Dec 22, 2021, 10:18 AM ISTUpdated : Dec 22, 2021, 10:29 AM IST
Dulquer Salmaan and Mammootty :'മമ്മൂട്ടിയുടെ ഫോണ്‍ വീണ്ടും കാണ്മാനില്ല'! സല്യൂട്ട് പോസ്റ്റിനു താഴെ ആരാധകര്‍

Synopsis

നേരത്തെ 'കുറുപ്പി'ന്‍റെ ട്രെയ്‍ലര്‍ അച്ഛന്‍റെ പേജില്‍ പോസ്റ്റ് ചെയ്‍തത് താന്‍ തന്നെയാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു

മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ ബിഗ് റിലീസ് 'കുറുപ്പി'ന്‍റെ ട്രെയ്‍ലര്‍ മമ്മൂട്ടി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്‍ത് കണ്ടപ്പോള്‍ ആരാധകരെ സംബന്ധിച്ച് അതൊരു പുതുമയായിരുന്നു. എന്നാല്‍ ഇത് മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് ദുല്‍ഖര്‍ തന്നെ പോസ്റ്റ് ചെയ്‍തതായിരിക്കുമെന്ന് ട്രോളുകള്‍ ഇറങ്ങിയിരുന്നു. പിന്നാലെ കുറുപ്പിന്‍റെ പ്രീ-റിലീസ് വാര്‍ത്താസമ്മേളനത്തില്‍ അതുതന്നെയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് പൊട്ടിച്ചിരിയോടെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു ദുല്‍ഖര്‍ ചിത്രത്തിന്‍റെ റിലീസ് തീയതിയും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. ദുല്‍ഖര്‍ പടത്തിന്‍റെ പ്രൊമോഷന്‍ മമ്മൂട്ടിയുടെ പേജിലൂടെ എത്തിയതോടെ ഇരുവരുടെയും ആരാധകര്‍ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് ഇത്തവണയും ദുല്‍ഖര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന്!

'സല്യൂട്ടി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ ആണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ദുല്‍ഖര്‍ വീണ്ടും പണി തുടങ്ങി', 'ഡിക്യു സാര്‍ വീണ്ടും ഫോണ്‍ വാങ്ങിയോ', 'തന്‍റെ ടൈംലൈനിലെ പോസ്റ്റ് കണ്ട മമ്മൂക്ക: 'വെളച്ചിൽ എടുക്കരുത് കേട്ടോ', ഇത്തരത്തില്‍ രസകരമായ കമന്‍റുകളാണ് കമന്റ് ബോക്സ് നിറയെ. 

നേരത്തെ 'കുറുപ്പ്' ട്രെയ്‍ലര്‍ മമ്മൂട്ടിയുടെ പേജിലൂടെ എത്തിയതിനെക്കുറിച്ചത് ദുല്‍ഖര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു- "ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാൻ തന്നെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോൾ. സാധാരണ എന്‍റെ സിനിമകൾ പ്രൊമോട്ട് ചെയ്യാൻ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയ്‍ലർ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു. എന്‍റെ കുടുംബത്തിലും പറഞ്ഞു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോൺ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ഷെയർ ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു", ദുല്‍ഖര്‍ പറഞ്ഞിരുന്നു.

 

അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്ട്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. ബോബി-സഞ്ജയ്‍യുടേതാണ് തിരക്കഥ. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു
കിച്ച സുദീപിന്റെ മാര്‍ക്ക് നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്