ദുല്‍ഖറിന്റെ നെറ്റ്ഫ്ലിക്സ് സീരീസ്, ഗണ്‍സ് ആൻഡ് ഗുലാബ്‍സ് ഫസ്റ്റ് ലുക്ക്

Published : Mar 22, 2022, 02:38 PM IST
ദുല്‍ഖറിന്റെ നെറ്റ്ഫ്ലിക്സ് സീരീസ്,  ഗണ്‍സ് ആൻഡ് ഗുലാബ്‍സ് ഫസ്റ്റ് ലുക്ക്

Synopsis

ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസിന്റെ സംവിധാനം.

ദുല്‍ഖര്‍ പ്രധാന കഥാപാത്രമാകുന്ന സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്'.  'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' സീരിസിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസിന്റെ സംവിധാനം.

നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. 'ഗണ്‍സ് ആന്റ് ഗുലാബ്‍സി'ല്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ടുകെട്ട്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നീ പ്രതിഭകളും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുന്നു എന്നുമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്‍ത 'സല്യൂട്ട്' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിച്ചത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയായി.

'സല്യൂട്ട്' എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്‍തതിന് തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് 'സല്യൂട്ട്' തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്

. 'കുറുപ്പ്' റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത്‌ ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'