'കള്ളനും ഭഗവതി'ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ 'ചിത്തിനി', പുതിയ പോസ്റ്റർ

Published : May 01, 2024, 10:10 PM IST
'കള്ളനും ഭഗവതി'ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ 'ചിത്തിനി', പുതിയ പോസ്റ്റർ

Synopsis

കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് ചിത്രത്തിലെ ഒരു മനോഹര ക്ലാസിക്കൽ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

സ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്. ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ് ലുക്ക് പോസ്റ്ററിനും ശേഷം വ്യത്യസ്ഥമായി ആഘോഷത്തിന്റെ മറ്റൊരു മൂഡിലുള്ളതാണ് മൂന്നാമത്തെ പോസ്റ്റർ. 

കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഹൊറർ കൂടിയാകുമ്പോൾ ഏറെ ആസ്വാദ്യകരമാകും ചിത്തിനിയെന്ന് നിസ്സംശയം പറയാം. പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകി ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും മാറി, വ്യത്യസ്ഥമായ പാറ്റേണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദർഭത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.  

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനം. അവിടേയ്ക്കെത്തുന്ന സർക്കിൾ ഇൻസ്‌പെക്ടർ അലനും കുടുംബവും അഭിമുഖീകരിക്കുന്ന വിചിത്രമായ അനുഭവങ്ങൾ. ആ നാട്ടിലേക്ക്  ഗോസ്റ്റ് ഹണ്ടറായ വിശാലും മാധ്യമപ്രവർത്തകയായ കാമുകിയും കൂടി എത്തുന്നതോടെ ഉണ്ടാകുന്ന അപ്രതീക്ഷിതവും രസകരവും ഒപ്പം ആകാംക്ഷഭരിതവുമായ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഒരു പൊലീസ് ഓഫീസർ ആയി അമിത് ചക്കാലക്കലും ഗോസ്റ്റ് ഹണ്ടർ ആയി വിനയ് ഫോർട്ടും വേഷമിടുന്ന ചിത്രത്തിൽ 'കള്ളനും ഭഗവതിയും' ഫെയിം മോക്ഷയും ഒപ്പം പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും നായികമാരാകുന്നു. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

തികച്ചും ഒരു ഫാമിലി-ഇമോഷണൽ-ഹൊറർ- ഇൻവെസ്റ്റിഗേഷൻ-ത്രില്ലർ ആണ് ചിത്തിനിയെന്ന് പറയാം. പ്രണയവും മനോഹരഗാനങ്ങളും ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. യുവനിരയിൽ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത ആക്ഷൻ ഡയറക്ടർമാരായ ജി മാസ്റ്ററും, രാജശേഖരനും ചേർന്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി 52 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് ചിത്രത്തിലെ ഒരു മനോഹര ക്ലാസിക്കൽ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കലാ മാസ്റ്ററാണ് നൃത്തച്ചുവടുകൾ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലാസിക്കൽ സോങ് കൂടാതെ, പ്രണയാർദ്രമായ രണ്ട് ഗാനങ്ങളും, ഒരു ട്രൈബൽ  സോങ്ങും ചിത്രത്തിലെ ഹൈലൈറ്റുകളാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് പൂമല എന്നിവരുടേതാണ് വരികൾ.

'നീതി ​ദേവതയായി നടക്കും, നിലവാരമില്ലാത്ത കളി കളിക്കരുത്'; തർക്കിച്ച് ജാസ്മിനും ​ഗബ്രിയും റെസ്മിനും

മധു ബാലകൃഷ്ണൻ, സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഒരു ഫോക്ക് സോംഗ് ആലപിച്ചിരിക്കുന്നത് സുഭാഷ് ബാബു, അനവദ്യ എന്നിവരും മറ്റു സംഘാംഗങ്ങളും ചേർന്നാണ്. 'കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക് ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മനോഹരദൃശ്യങ്ങൾ ക്യാമറയിലാക്കിയിരിക്കുന്നത് കള്ളനും ഭഗവതിയിലെയും ക്യാമറാമാൻ ആയ രതീഷ്‌ റാം തന്നെയാണ്. ജോണ്‍കുട്ടിയാണ് എഡിറ്റർ.

ധന്യാ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ : രാജശേഖരൻ. കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: ജി മാസ്റ്റര്‍, രാജശേഖരൻ. വി എഫ് എക്സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷൻ  എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്,  ചീഫ് അസ്സോസിയേറ്റ്  ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്കറ്റ്, പി ആര്‍ ഓ : എ എസ് ദിനേശ്,  മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം