
മലയാള സിനിമയിലെ യുവ താരനിരയിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രദ്ധനേടിയ താരം ഇതിനോടകം ചെയ്ത് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളുമാണ്. ആർഡിഎക്സിലൂടെ കരിയറിലെ ആദ്യം 100കോടി ക്ലബ്ബും താരം സ്വന്തമാക്കി. ഈ താരപ്രഭയ്ക്ക് ഒപ്പം തന്നെ പലതരത്തിലുള്ള വിവാദങ്ങളിലും ഷെയ്ൻ പെട്ടിരുന്നു. ഒടുവിൽ നിർമാതാക്കളുടെ സംഘടന വിലക്കുന്നത് വരെ കാര്യങ്ങളെത്തി. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുക ആണ് ഇടവേള ബാബു.
"ഷെയ്നിനോടുള്ള അടുപ്പം അഭിയോടുള്ളതാണ്. ആ കുടുംബത്തോട് ഉള്ളതാണ്. വളറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പയ്യനാണ് ഷെയ്ൻ. ഈ പുതിയ തലമുറയ്ക്ക് ഇല്ലാതൊരു കാര്യമാണ് ഷെയ്നിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയാം. അനുഭവങ്ങളാണ് അത്. നമുക്ക് ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും മറ്റുള്ളവരുടെ വേദനകൾ അറിയാനുള്ള അവസരങ്ങളും ഉണ്ടായാൽ, ഒരു മിനിറ്റ് നമ്മൾ ചിന്തിക്കും. സെറ്റിൽ നമുക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടാകുന്ന കുറേ കാര്യങ്ങൾ. അതിൽ പ്രതികരിക്കുമ്പോൾ എത്രമാത്രം ആളുകളെ വേദനിപ്പിക്കും എന്നൊന്ന് ചിന്തിച്ചാൽ അക്കാര്യം നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഷെയ്നിന്റെ കാര്യത്തിൽ, അവൻ പ്രശ്നങ്ങൾ വരുമ്പോൾ ചിന്തിക്കില്ല. അവൻ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്. പ്രശ്നങ്ങൾ വന്ന ശേഷം സംസാരിച്ചിട്ട് കാര്യമില്ല. പ്രശ്നങ്ങൾക്കിടെയാണ് ഷെയ്ൻ അമ്മയിലേക്ക് വരുന്നതും. അത് സോൾവ് ചെയ്തപ്പോൾ അടുത്ത പ്രശ്നം. എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിർത്തു. അവൻ ഇനി വേണ്ടെന്ന് തന്നെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ബാബുരാജാണ് പറയുന്നത്, എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്. ശിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ലോകത്തൊരാളും ചെയ്യാത്ത രീതിയിൽ ഷെയ്നിനെ സംഘടന ഏറ്റെടുക്കുക ആയിരുന്നു. കൃത്യമായി ഗൈഡ് ലൈൻ കൊടുത്തപ്പോൾ എല്ലാം ശരിയായി", എന്ന് ഇടവേള ബാബു പറയുന്നു.
അതാണ് എന്റെ ചങ്കൂറ്റം, 'അമ്മ'യിൽ ഇടവേള ബാബുവിന്റെ ശമ്പളം എത്ര ? ആദ്യമായി പറഞ്ഞ് നടൻ
ഷെയ്ൻ നിഗത്തിന്റെ പ്രശ്നം എന്തായിരുന്നു എന്നും ഇടവേള ബാബു പറയുന്നുണ്ട്. 'ഗൈഡ് ലൈൻ ഇല്ലാത്തത് ആയിരുന്നു ഷെയ്‌നിന്റെ പ്രശ്നം. അല്ലാതെ നല്ല പയ്യനും നടനുമാണ്. സെൻസുള്ള പയ്യനാണ്. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള നടൻ കൂടിയാണ്. മറ്റ് ഭാഷകളിൽ നിന്നുവരെ ഷെയ്നിന്റെ ഡേറ്റ് ചോദിച്ച് എന്നെ വിളിക്കുന്നുണ്ട്' ഇടവേള ബാബു പറഞ്ഞു. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..