മൊബൈല്‍ അഡിക്ഷന്‍റെ കഥയുമായി 'ഈ വലയം'; ഫസ്റ്റ് ലുക്ക് എത്തി

Published : May 02, 2025, 04:27 PM IST
മൊബൈല്‍ അഡിക്ഷന്‍റെ കഥയുമായി 'ഈ വലയം'; ഫസ്റ്റ് ലുക്ക് എത്തി

Synopsis

രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ശാലു റഹിം, ആഷ്‌ലി ഉഷ, രണ്‍ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ വലയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് എബ്രഹാം, കിഷോർ, പീതാംബരൻ, കുമാർ, വിനോദ് തോമസ്, മാധവ്, സാന്ദ്ര നായർ, ഗീത മാത്തൻ, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

ജിഡിഎസ്എൻ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന ഈ വലയം എന്ന ഫാമിലി ഡ്രാമ ചിത്രത്തിൽ യുവ തലമുറയുടെ മൊബൈൽ അഡിക്ഷന്റെ കഥ പറയുന്നു. ശ്രീജിത്ത് മോഹൻദാസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദൻ നിർവഹിക്കുന്നു.റ ഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മഞ്ജരി, ലതിക, സംഗീത, ദുർഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകർ.

എഡിറ്റർ ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, കല വിനോദ് ജോർജ്, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ഷിബു തങ്കപ്പള്ളി, പരസ്യകല ആട്രോ കാർപസ്, അസോസിയേറ്റ് ഡയറക്ടർ ജയരാജൻ അമ്പാടി, ശ്രീജിത്ത് മോഹൻദാസ്, പ്രൊജക്ട് കോഡിനേറ്റർ ഷിഹാബ് അലി. മെയ് മുപ്പതിന് ഈ വലയം പ്രദർശനത്തിനെത്തുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ