കളക്ഷനില്‍ വീണ്ടും കുതിക്കുമോ? 55 സ്ക്രീനുകളില്‍ ഇന്ന് മുതല്‍; 'എമ്പുരാന്' വീണ്ടും വിദേശ റിലീസ്

Published : Apr 11, 2025, 02:05 PM ISTUpdated : Apr 11, 2025, 02:06 PM IST
കളക്ഷനില്‍ വീണ്ടും കുതിക്കുമോ? 55 സ്ക്രീനുകളില്‍ ഇന്ന് മുതല്‍; 'എമ്പുരാന്' വീണ്ടും വിദേശ റിലീസ്

Synopsis

മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ഈ ചിത്രത്തിന്‍റെ പേരിലാണ്

മലയാളത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമയാണ് എമ്പുരാന്‍. 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയും. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തിരുന്നു. വിഷു റിലീസുകള്‍ക്കിടയിലും എമ്പുരാന് ഷോകളും പ്രേക്ഷകരുമുണ്ട്. ഇപ്പോഴിതാ തിയറ്ററുകളിലെത്തി രണ്ട് ആഴ്ചകള്‍ക്കിപ്പുറം ഇതുവരെ എത്താതിരുന്ന ഒരു വിദേശ മാര്‍ക്കറ്റിലേക്ക് കൂടി എത്തുകയാണ് എമ്പുരാന്‍. മലേഷ്യയിലാണ് അത്.

മലയാളത്തിലും തമിഴിലുമായി ചിത്രം മലേഷ്യയില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കും. തമിഴ് ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകവൃന്ദമുള്ള രാജ്യത്ത് തമിഴ് പതിപ്പ് ആണ് കൂടുതല്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തമിഴ് പതിപ്പ് 40 സ്ക്രീനുകളിലാണെങ്കില്‍ മലയാളം പതിപ്പ് 15 സ്ക്രീനുകളിലാണ്. മലേഷ്യയില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് റിലീസുമാണ് ഇത്.

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം സമീപകാല മലയാള സിനിമയില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയാണ്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ALSO READ : 'സ്വന്തം അച്ഛനെപ്പോലെയായിരുന്നു'; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ