കുരുക്ക് മുറുക്കി ഇഡി; മയക്കുമരുന്ന് കേസിൽ നടന്‍ രവി തേജയെ ചോദ്യം ചെയ്യുന്നു

By Web TeamFirst Published Sep 9, 2021, 12:30 PM IST
Highlights

2017ല്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്‍റെ അന്വേഷണമാണ് ഒടുവില്‍ തെന്നിന്ത്യന്‍ സിനിമാ റാക്കറ്റിലേക്ക് എത്തിയിരിക്കുന്നത്.

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടൻ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രവി തേജയെ ചോദ്യം ചെയ്യുന്നത്. നടൻ അദ്ദേഹത്തിന്‍റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമായാണ് ചോദ്യം ചെയ്യലിന് എത്തിച്ചേര്‍ന്നത്. കന്നഡ, തെലുങ്ക് സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു. നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കന്നഡ നടി അനുശ്രീ പ്രധാന മയക്കുമരുന്ന് ഇടനിലക്കാരിയെന്ന് എന്‍സിബി കണ്ടെത്തി.

2017ല്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്‍റെ അന്വേഷണമാണ് ഒടുവില്‍ തെന്നിന്ത്യന്‍ സിനിമാ റാക്കറ്റിലേക്ക് എത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 30 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് എന്‍സിബി ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു. വിദേശികള്‍ അടക്കം 20 പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലാണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയത്. 

എന്‍സിബിയും ഇഡിയും എസ്ഐടിയും പ്രത്യേകം കേസ് രജിസ്റ്ററാണ് അന്വേഷിക്കുന്നത്. സംവിധായകന്‍ പുരി ജഗനാഥ്, നടി ചാര്‍മ്മി എന്നിവരുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് എസ്ഐടി കുറ്റപത്രം. ചാര്‍മ്മി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് എസ്ഐടി കുറ്റപത്രത്തില്‍ പറയുന്നു. മുടിയുടേയും നഖത്തിന്‍റെയും രക്തത്തിന്‍റെയും സാംപിള്‍ പരിശോധനയക്ക് നല്‍കാന്‍ ചാര്‍മ്മി തയാറാകാത്തത് സംശയം ബലപ്പെടുത്തുന്നതായി എസ്ഐടി ചൂണ്ടികാട്ടി. 

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ വീണ്ടും ചോദ്യം ചെയ്തത്. അതേസമയം കന്നഡ സിനിമയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരില്‍ ഒരാളാണ് നടി അനുശ്രീയെന്ന് എന്‍സിബി കണ്ടെത്തി. നടി മയക്കുമരുന്ന് ഉപയോഗിച്ചതായുള്ള പരിശോധനാ ഫലവും പുറത്ത് വന്നു. അതേസമയം മയക്കുമരുന്ന് ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!