Unni Mukundan : ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ്

Web Desk   | Asianet News
Published : Jan 04, 2022, 04:55 PM IST
Unni Mukundan : ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ്

Synopsis

ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിക്കുന്ന 'മേപ്പടിയാൻ' തിയറ്ററുകളില്‍ എത്താനിരിക്കെയാണ് റെയ്‍ഡ്.

ഉണ്ണി മുകുന്ദന്റെ (Unni Mukundan) വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ് (enforcement raid) ചെയ്‍തു. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‍ഡ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിക്കുന്ന 'മേപ്പടിയാന്റെ' സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്‍ഡ്. കൊച്ചി, കോഴിക്കോട് എൻഫോഴ്‍സ്‍മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.

'മേപ്പടിയാൻ' എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു മോഹനാണ്. തിരക്കഥയും വിഷ്‍ണു മോഹന്റേതാണ്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. 

ഹാരിസ് ദേശം ആണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍. 'മേപ്പടി'യാന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിക്കുന്നത് റിന്നി ദിവാകര്‍ ആണ്. പ്രസാദ് നമ്പ്യാൻകാവ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം.


ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 'മേപ്പടിയാൻ' എന്ന പുതിയ ചിത്രത്തിന് വേണ്ടി വലിയ പ്രചാരണ പരിപാടികളാണ് ഉണ്ണി മുകുന്ദനും സംഘവും ചെയ്യുന്നതും. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ മറികടന്ന് 'മേപ്പടിയാൻ' തിയറ്ററുകളിലേക്കെത്തുകയാണ്. സാബു മോഹനാണ് കലാസംവിധാനം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി