ത്രില്ലർ ചിത്രം 'എന്ന് സ്വന്തം പുണ്യാളൻ' വിജയകരമായി തീയറ്ററുകളില്‍; പുണ്യാളനോട് പ്രിയം ഫാമിലികള്‍ക്ക്

Published : Jan 11, 2025, 06:09 PM IST
ത്രില്ലർ ചിത്രം 'എന്ന് സ്വന്തം പുണ്യാളൻ' വിജയകരമായി തീയറ്ററുകളില്‍; പുണ്യാളനോട് പ്രിയം ഫാമിലികള്‍ക്ക്

Synopsis

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'എന്ന് സ്വന്തം പുണ്യാളൻ' മികച്ച പ്രതികരണം നേടുന്നു. 

കൊച്ചി: അർജുൻ അശോകൻ,ബാലു വർഗീസ് ,അനശ്വര രാജൻ എന്നിവർ പ്രധാന. വേഷം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങി .ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത് , ആദ്യ ദിനം കണ്ടവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ് എന്നത് കൗതുകം നൽക്കുന്ന ഒന്നാണ് . ക്ലീൻ യു സെർട്ടിഫിക്കറ്റിൽ 2025 തുടങ്ങിയ ശേഷം ആദ്യം റിലീസായ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ .കുടുംബസമേതം ധൈര്യമായി ടികെറ്റ് എടുക്കാം എന്നതാണ് കുടുംബ പ്രേക്ഷകരുടെ ഈ വരവിനെ സൂചിപ്പിക്കുന്നു .

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് "എന്ന് സ്വന്തം പുണ്യാളൻ". രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ

ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

എന്ന് സ്വന്തം പുണ്യാളൻ: കോമഡിയില്‍ തീര്‍ത്ത ത്രില്ലര്‍ - റിവ്യൂ

എന്ന് സ്വന്തം പുണ്യാളൻ റീൽ കോണ്ടെസ്റ്റ്; ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'