വീണ്ടും പ്രേക്ഷകരെ രസിപ്പിച്ച് ഒരു ഫാന്‍റസി ചിത്രം; ശ്രദ്ധ നേടി 'എന്താടാ സജി'

Published : Apr 10, 2023, 06:13 PM IST
വീണ്ടും പ്രേക്ഷകരെ രസിപ്പിച്ച് ഒരു ഫാന്‍റസി ചിത്രം; ശ്രദ്ധ നേടി 'എന്താടാ സജി'

Synopsis

​ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും

മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം വരാറുള്ള, എന്നാല്‍ വന്നാല്‍ ശ്രദ്ധ നേടാറുള്ള വിഭാഗം സിനിമകളാണ് ഫാന്‍റസി ചിത്രങ്ങള്‍. പല കാലങ്ങളായി വന്നിട്ടുള്ള ആ വിഭാഗം ചിത്രങ്ങളില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനും ഞാന്‍ ഗന്ധര്‍വ്വനും നന്ദനവും പ്രാഞ്ചിയേട്ടനും ഒക്കെയുണ്ട്. ഇപ്പോഴിതാ ആ വിഭാഗത്തില്‍ പെടുന്ന മറ്റൊരു ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവേദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്താടാ സജി എന്ന ചിത്രമാണ് അത്.

​ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. ദൈവവും കുട്ടിച്ചാത്തനുമൊന്നുമല്ല മറിച്ച് പുണ്യാളനാണ് ചിത്രത്തിലെ പ്രധാന സാന്നിധ്യം. മനുഷ്യർക്കും ദൈവത്തിനുമിടയിൽ മദ്യസ്ഥനായി നിൽക്കുന്ന പുണ്യാളനായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് ജയസൂര്യയാണ്. തൊടുപുഴയ്ക്ക് അടുത്ത് ഇല്ലിക്കലെന്ന ഗ്രാമത്തിലെ പള്ളിയിലെ റോക്കി പുണ്യാളൻ അവിടുത്തെ നിഷ്കളങ്കയായ പെൺകുട്ടി സജിമോൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമ പറയുന്നത്. ചാക്കോച്ചനൊപ്പം നിവേദ, ജയസൂര്യ, സെന്തില്‍ രാജാമണി തുടങ്ങിയവരുടെയൊക്കെ പ്രകടനങ്ങള്‍ ശ്രദ്ധ നേടുന്നുണ്ട്. ഫാന്റസി ഫൺ എന്‍റര്‍ടെയ്‍നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം ഈ ഫെസ്റ്റിവല്‍ സീസണില്‍ മികച്ച വിജയം നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിന്‍റെ സം​ഗീത സംവിധാനം. ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ ഷിജി പട്ടണം, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, പി ആർ ഒ മഞ്ജു ഗോപിനാഥ്.

ALSO READ : 'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ