സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി

Published : Feb 08, 2025, 11:34 PM IST
സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി

Synopsis

ഗിരീഷ്‌ കുന്നുമ്മൽ നിർമ്മാണം

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്‌ കുന്നുമ്മൽ നിർമ്മിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകുടി എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ച കല്യാണി, പ്രേമലത തായിനേരി, പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംകോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ മോഹനൻ, ഉമേഷ്‌ എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം ഒ കെ പ്രഭാകരൻ, ഛായാഗ്രഹണം വി കെ പ്രദീപ്, എഡിറ്റർ കപിൽ കൃഷ്ണ, സൗണ്ട് ഡിസൈൻ ബിനൂപ് സഹദേവൻ, ഗാനരചന പ്രമോദ് കാപ്പാട്, സംഗീതം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആലാപനം ദേവനന്ദ ഗിരീഷ്, പശ്ചാത്തലസംഗീതം രമേഷ് നാരായൺ, അസോസിയേറ്റ് പ്രൊഡ്യൂസർ മെറ്റികുലേസ് കൊച്ചി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശശീന്ദ്രൻ നായർ, പ്രൊജക്റ്റ് ഡിസൈനർ സെവൻ ആർട്സ് മോഹൻ, മേക്കപ്പ് ഒ മോഹനൻ, വസ്ത്രലങ്കാരം മുരുകദാസ്, കലാസംവിധാനം സുരേഷ് ഇരുളം, സ്റ്റിൽസ് അനിൽ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ പ്രിയ, അമൽ കമൽ, സൗണ്ട് രഞ്ജിത്ത്, സനൽ, ലൊക്കേഷൻ മാനേജർ  രതീഷ് ചക്രപാണി, സാങ്കേതികസഹായം എടക്കൽ മോഹൻ, ഡിഐ- ടി ശ്രീനാഥ് ഭാസി, പി ആർ ഒ- എ എ എസ് ദിനേശ്.

ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; 'ഗീതാഗോവിന്ദം' 600 ന്‍റെ നിറവില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്