
ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. സിനിമയോടൊപ്പം തന്നെ പഠനത്തിലും മികവ് തെളിയിച്ച എസ്തർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഇപ്പോൾ. നിരവധി യാത്രകൾ ചെയ്തിട്ടുള്ള എസ്തർ, ദില്ലിയിൽ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ. ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയായിരുന്നില്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് എന്നാണ് എസ്തർ പറയുന്നത്.
"ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ദില്ലിയിൽ പോകാനായിരുന്നു. അവിടെയും ഒരു മാസം ചെലവഴിച്ചു. ഒറ്റയ്ക്ക് പോകണോ എന്ന വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. അവരാകെ ചോദിച്ചത് ദില്ലിയുടെ കാര്യമായിരുന്നു. എന്നിട്ടും അവിടെ പോയി താമസിച്ചു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി. ഇടയ്ക്ക് ചെറുതായ൮യി സേഫ് അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഓഖ്‌ല എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചിലയാളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും ഞാൻ എന്റെ രീതിയുമായി മുന്നോട്ട് പോയി." പിങ്ക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.
അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. ദൃശ്യം 2 കൊവിഡ് കാലമായതിനാല്‍ ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ' ആണ് എസ്തറിന്റെ ഏറ്റവും പുതിയ ചിത്രം. മൂന്നാം ഭാഗത്തിന്റെ ചിത്രാകരണം തൊടുപുഴയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു.
അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ വ്യക്തത വരുത്തിയിരുന്നു സംവിധായകൻ ജീത്തു ജോസഫ്. മലയാളത്തിന്റെ സ്‌ക്രിപ്‍റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ