മകളുടെ പിറന്നാൾ ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

Published : Feb 22, 2023, 08:06 PM ISTUpdated : Feb 22, 2023, 08:08 PM IST
മകളുടെ പിറന്നാൾ ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

Synopsis

മകളുടെ പിറന്നാൾ ദിനത്തിൽ പുതിയ ഒരു സ്റ്റോർ തുറക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ആര്യ.

 മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യക്ക് നിരവധി ആരാധകരെ സ്വന്തമാക്കാനായതിനൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ബിസിനസ് രംഗത്തും സജീവമായ ആര്യ പുതിയ തുടക്കത്തെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ പുതിയ സ്റ്റോർ തുറക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ആര്യ.

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് 18-02-2023. ഇത് ഞാനൊരിക്കലും മറക്കില്ല. എല്ലാ വര്‍ഷവും ഫെബ്രുവരി 18 എനിക്ക് സ്‌പെഷലാണ്. അന്നെന്റെ മോളുടെ പിറന്നാളാണ്. എന്റെ ലൈഫ് ലൈന്‍ അവളാണ്. ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികളും പ്രതിസന്ധികളും നേരിടുമ്പോഴെല്ലാം എന്റെ മനസില്‍ അവളാണ്. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ അതിജീവിച്ചത്. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് അവളാണ്. അതിനാല്‍ത്തന്നെ അവളേക്കാളും കൂടുതലായി ഈ ദിവസം ആഘോഷിക്കാന്‍ എനിക്ക് അര്‍ഹതയുണ്ട്' എന്ന് പറഞ്ഞായിരുന്നു താരം പോസ്റ്റ്‌ ആരംഭിച്ചത്.

അവളുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഞങ്ങള്‍ കൊച്ചിയില്‍ കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോറും തുറക്കുന്നത്. അവളുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ എനിക്ക് ഇത് തുടങ്ങണമായിരുന്നു. അവള്‍ തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നും ഞാന്‍ ആഗ്രഹിച്ചതാണ്. അങ്ങനെ തന്നെ നടന്നു എന്ന സന്തോഷമാണ് ആര്യ പങ്കുവെച്ചത്. കുടുംബമെല്ലാം കൂടെ നിന്നുവെന്നും ആര്യ പറയുന്നുണ്ട്.

ശില്‍പ്പ ബാല, ഷഫ്‌നി നിസാം, പേളി മാണി, രമേഷ് പിഷാരടി, രഞ്ജിനി ഹരിദാസ്, അപര്‍ണ തോമസ്, സാബു മോന്‍, ശ്വേത മേനോന്‍ തുടങ്ങിയവരെല്ലാം ഖുഷിക്ക് ആശംസയും ആര്യയുടെ പുതിയ തുടക്കത്തിന് അഭിനന്ദനവും അറിയിച്ചിരുന്നു.

Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍