'പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണ് ഉയരെ': ഷഹബാസ് അമന്‍

By Web TeamFirst Published May 7, 2019, 10:43 PM IST
Highlights

ബോൾഡ്‌ മാത്രമല്ല. പാർവ്വതി ഒറ്റക്കൊരു ബോർഡും കൂടിയാണ്. സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌‌. അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് 'ഉയരെ' യിലെ മുഖ്യ കഥാപാത്രത്തിനു 'മുഖം നൽകലെന്നും ഫേസ്ബുക്ക് കുറിപ്പ്. 

യരെ എന്ന ചിത്രത്തിലെ പാര്‍വ്വതി തിരുവോത്തിന്‍റെ അഭിനയത്തിന് കൈയ്യടിച്ച് ഷഹബാസ് അമന്‍. പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ 'ഉയരെ' എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് സിനിമ കണ്ടപ്പോള്‍ തോന്നിയതെന്നും പാർവതി തന്നെയാണ് അതിൽ 'ഉയരെ' എന്നും ഷഹ്ബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

'ബോൾഡ്‌ മാത്രമല്ല. പാർവ്വതി ഒറ്റക്കൊരു ബോർഡും കൂടിയാണ്. സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌‌. അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് 'ഉയരെ' യിലെ മുഖ്യ കഥാപാത്രത്തിനു 'മുഖം നൽകൽ'. സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ‌ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഡിപ്പാർട്ട്മെന്റാണു സ്ത്രീ.

ഏതൊരാണിനും ജീവിതത്തില്‍ എപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. പാർവ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും ഷഹബാസ് അമന്‍ കുറിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു 'ഉയരെ' എന്ന് തോന്നി!
അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാൻ തയ്യാറാവുക?? അത്‌ തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്കാരിക പ്രവർത്തനമാണു! ബോൾഡ്‌ മാത്രമല്ല. പാർവ്വതി ഒറ്റക്കൊരു ബോർഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌‌! അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് 'ഉയരെ' യിലെ മുഖ്യ കഥാപാത്രത്തിനു 'മുഖം നൽകൽ' !സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ 'ഉയരെ'!

സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ‌ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഡിപ്പാർട്ട്മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം !ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാർവ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കൽ കൂടി തെളിയിക്കുന്നു ! ‌

എല്ലാ ആണുങ്ങളും തങ്ങളിൽ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച്‌‌ ശതമാനത്തോളം ഗോവിന്ദ്‌ ഷമ്മിമാരെ, ഒന്നുകിൽ നല്ലരീതിയിലേക്ക്‌ സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കിൽ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് ‌ മാറ്റി നിർത്തുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തിൽ ഈ സോസൈറ്റിക്ക്‌‌ അനുഭവിക്കാൻ കഴിയും !അത്‌ നൂറു ശതമാനം ഉറപ്പ്‌!

അത്കൊണ്ട്‌ നിങ്ങൾ നിങ്ങളുടെ ആണ്മക്കളെ എത്രയും വേഗം ഈപടം കാണിച്ച്‌ കൊടുക്കൂ! 
എന്നിട്ട്‌ പറയൂ

ഉയരൂ ഗോവിന്ദ്‌ ഉയരൂ!

 

click me!