വില്ലനല്ല, ഫഹദ് രജനികാന്തിനോട് കോമഡി പറയുമോ?, വേട്ടൈയൻ ചര്‍ച്ചയാകുന്നു

Published : Apr 10, 2024, 01:54 PM IST
വില്ലനല്ല, ഫഹദ് രജനികാന്തിനോട് കോമഡി പറയുമോ?, വേട്ടൈയൻ ചര്‍ച്ചയാകുന്നു

Synopsis

വേട്ടൈയനില്‍ ഫഹദ് ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചുള്ള അപ്‍ഡേറ്റ് പുറത്ത്.

രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ സിനിമയില്‍ ചെയ്യുന്നത് ഹ്യൂമറസായി ഒരു വേറിട്ട കഥാപാത്രമാണ് എന്ന് ഫഹദ് വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്.

വേട്ടൈയൻ ഒക്ടോബര്‍ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിണ്ട്.  മഞ്‍ജു വാര്യരും വേട്ടൈയനിലുണ്ടാകും.  തിരക്കഥയും ടി ജെ ഝാനവേലാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. തലൈവര്‍ 171 എന്നാണ് വിശേഷണപ്പേര്. തലൈവര്‍ 171ന്റെ ഒരു അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: ഒടിടിയിലെത്തും മുന്നേ പ്രേമലുവിന് നേടാനാകുക എത്ര?, ആഗോള കണക്കുകളില്‍ ഞെട്ടി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍