'ഫാമിലി' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Dec 05, 2024, 03:25 PM IST
'ഫാമിലി' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രമാണ് അത്. 2023 ലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ വച്ച് പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണിത്. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് മനോരമ മാക്സിലൂടെയാണ്. നാളെയാണ് (ഡിസംബര്‍ 6) സ്ട്രീമിംഗ് ആരംഭിക്കുക.

സോണി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ കണ്ണിലൂടെയാണ് ചിത്രം ഇതള്‍ വിരിയുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെക്കുന്നു. വിനയ് ഫോര്‍ട്ട് ആണ് സോണിയായി എത്തുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ന്യൂട്ടണ്‍ സിനിമ ആണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

ഛായാ​ഗ്രഹണം ജലീല്‍ ബാദുഷ, പ്രൊഡക്ഷന്‍ മാനേജര്‍ അംശുനാഥ് രാധാകൃഷ്ണന്‍, കലാസംവിധാനം അരുണ്‍ ജോസ്, സം​ഗീതം ബേസില്‍ സി ജെ, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈന്‍ രം​ഗനാഥ് രവി, സൗണ്ട് മിക്സിം​ഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍, മേക്കപ്പ് മിറ്റ ആന്‍റണി, വസ്ത്രാലങ്കാരം ആര്‍ഷ ഉണ്ണിത്താന്‍, വി എഫ് എക്സ് സ്റ്റുഡിയോ എ​​ഗ്ഗ്‍വെറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ തൗഫീഖ് ഹുസൈന്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ വിപിന്‍ വിജയന്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് കെന്‍ഷിന്‍, റെമിത്ത് കുഞ്ഞിമം​ഗലം, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ്. ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ശവം, വിത്ത്, 1956, മധ്യ തിരുവിതാംകൂര്‍ എവരിതിം​ഗ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്നിവയാണ് ഈ സംവിധായകന്‍റെ മുന്‍ ചിത്രങ്ങള്‍. 

ALSO READ : കാഴ്ച, കേള്‍വി പരിമിതി ഉള്ളവര്‍ക്കും 'മാര്‍ക്കോ' ആസ്വദിക്കാം; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍ പോളി, ഇനി ബി ഉണ്ണികൃഷ്‍ണനൊപ്പം; ബിഗ് ബജറ്റ് ചിത്രത്തിന് പാക്കപ്പ്
ഇതൊരു ഫുട്ബോള്‍ മാച്ച് അല്ല! വിജയ്‍യുടെ അവസാന ഓഡിയോ ലോഞ്ച് കാണാന്‍ ഇരച്ചെത്തി ജനം: വീഡിയോ