
തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായി വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ടിസ്റ്റ് കൂടിയാണ് ബി. ശശികുമാർ.
മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. വലിയൊരു ശിക്ഷ്യ സമ്പത്തിന് ഉടമയാണ് ശശികുമാര്‍. ബാലഭാസ്കര്‍ അടക്കം വയലിന്‍ പഠിച്ചത് ശശികുമാറില്‍ നിന്നാണ്.
തിരുവനന്തപുരം സ്വാതിതിരുനാൾ കോേളജിൽനിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായ ശശികുമാര്‍. സ്വന്തം വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്.
ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; 'ആദ്രിക' ഒരുങ്ങുന്നു
നലീഫിന്‍റെ പിറന്നാൾ ആഘോഷമാക്കി മൗനരാഗം സീരിയല്‍ ടീം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ