
ചെന്നൈ: ആദായ നികുതി വകുപ്പിന്റെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് പിന്നാലെ തമിഴ്നടൻ വിജയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആരാധകരാണ് കൂടെ നിൽക്കുന്നത്. തമിഴ്നാടിനെ രക്ഷിക്കൂ എന്ന അഭ്യർത്ഥനയോടു കൂടിയ നിരവധി പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം മധുരയുടെ വിവിധ ഭാഗങ്ങളിൽ ആരാധകർ പതിച്ചത്. ഞങ്ങളുടെ 'ദളപതി'ക്ക് മാത്രമെ ഇനി തമിഴ്നാടിനെ രക്ഷിക്കാൻ കഴിയു എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. ആരാധകർ പ്രിയത്തോടെ താരത്തിന് നൽകിയിരിക്കുന്ന പേരാണ് ഇളയ ദളപതി എന്നത്. 'തമിഴ്നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനും നിങ്ങൾക്കെ കഴിയു എന്നാണ് പോസ്റ്ററിലെ വാക്കുകൾ
മറ്റൊരു പോസ്റ്ററിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ എന്നിവർക്കൊപ്പമാണ് വിജയുടെ ചിത്രം. "ഞങ്ങൾ ആന്ധ്രയെ രക്ഷിച്ചു.. അസ്വസ്ഥമായിരിക്കുന്ന തമിഴ്നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും ഇനി നിങ്ങൾക്കെ കഴിയു' എന്നായിരുന്നു ഈ പോസ്റ്ററിലെ വാക്കുകൾ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പ് ഉൾപ്പെട്ട ചില നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തുടർച്ചയായ മുപ്പത് മണിക്കൂറോളം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ