'കുഞ്ഞിലെ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്'; തബുവിന് പിറന്നാള്‍ ആശംസയുമായി ഫറാ ഖാൻ

By Web TeamFirst Published Nov 4, 2020, 5:28 PM IST
Highlights

25 വര്‍ഷം മുന്‍പാണ് തബുവിനെ കാണുന്നതെന്നും അന്ന് മുതൽ തങ്ങൾ സുഹൃത്തുക്കളാണെന്നും ഫറാ ഖാൻ കുറിക്കുന്നു.

ബോളിവുഡ് താരസുന്ദരി തബുവിന്റെ 50ാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അക്കൂട്ടത്തിൽ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഫറാ ഖാന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് ആരാധകരുടെ മനംകവരുകയാണ്. 

25 വര്‍ഷം മുന്‍പാണ് തബുവിനെ കാണുന്നതെന്നും അന്ന് മുതൽ തങ്ങൾ സുഹൃത്തുക്കളാണെന്നും ഫറാ ഖാൻ കുറിക്കുന്നു. "വിറാസത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ 1995ലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ചെറുപ്പം മുതല്‍ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുമ്പായിരുന്നു അത്. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ തപ്ദി. ഐ ലവ് യൂ. ഞാന്‍ എപ്പോഴും നിന്നെ പോകാന്‍ അനുവദിക്കും. കാരണം എപ്പോഴും നീ തിരിച്ചുവരുമെന്ന് എനിക്ക് അറിയാം" ഫറാ ഖാന്‍ കുറിച്ചു. 

click me!