ചലച്ചിത്ര തൊഴിലാളികൾക്ക് കൊവിഡ് സ്വാന്ത്വന പദ്ധതിയുമായി ഫെഫ്‍ക

Published : Jun 03, 2021, 05:39 PM IST
ചലച്ചിത്ര തൊഴിലാളികൾക്ക്  കൊവിഡ് സ്വാന്ത്വന പദ്ധതിയുമായി ഫെഫ്‍ക

Synopsis

ഫെഫ്കയ്ക്കു കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്കാണ് സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡ പ്രകാരം  കൊവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുമെന്ന് ഫെഫ്‍ക ജനറൽ സെക്രട്ടറി ബി ഉണികൃഷ്ണൻ കൊച്ചിയിൽ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതൽ കൊവിഡിന്‍റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്‍ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. 
പ്രസ്‍തുത കാലയളവ് മുതൽ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ അഡ്‍മിറ്റ് ആയവര്‍ക്ക് 5000 രൂപയാണ് ഫെഫ്‍ക നൽകുക. ഇതിനു പുറമെ പൾസ് ഓക്സിമീറ്റർ, തെർമ്മോമീറ്റർ, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ എന്നിവയടങ്ങിയ കൊവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും. 

കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ സംഘടന നൽകും. ഈ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ/ ഭർത്താവ്/ മകൻ/ മകള്‍ / സഹോദരൻ/ സഹോദരി എന്നിവരിൽ ഒരാൾക്ക് കുടുംബം  ആവശ്യപ്പെടുന്ന പ്രകാരം യൂണിയൻ നിയമങ്ങൾക്ക് വിധേയമായി യൂണിയൻ കാർഡ് തികച്ചും സൗജന്യമായി നൽകും. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കിൽ അവർക്ക് ജോലി ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയൻ ഓഫീസുകളിലോ ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചു.

കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് മക്കളുടെ പഠന സാമഗ്രികൾ വാങ്ങാൻ ആയിരം രൂപ നൽകും. നിലവിൽ യൂണിയനുകൾ നൽകി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയിൽ അംഗമായവർക്ക് ഈ സഹായം ലഭിക്കില്ല. ജീവൻ രക്ഷാ ഔഷധങ്ങൾ ഉപയോഗിക്കുന്ന അംഗങ്ങൾക്ക് നേരത്തെ നൽകിയത് പോലെ  മരുന്നുകൾ കൺസ്യൂമർഫെഡ് മെഡിക്കൽ ഷോപ്പുകൾ വഴി ഫെഫ്ക സൗജന്യമായി നൽകും. സംഘടന നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ കൊവിഡ് ചികിൽസാ സഹായം ലഭിച്ചവർക്കും നിലവിൽ കോവിഡ് സഹായധനം കൈപ്പറ്റിയവർക്കും സാമ്പത്തിക സഹായം  ലഭിക്കുന്നതല്ല. ഫെഫ്കയ്ക്കു കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്കാണ് സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡ പ്രകാരം  കൊവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കൊവിഡ് ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ അച്ഛന്റെ മണം'; ഓണക്കോടി കിട്ടാത്ത ആദിവാസിക്ക് ഉടുമുണ്ട് ഊരി നല്‍കി മണി അന്ന് പറഞ്ഞ വാചകം; ഓർമ്മ പങ്കുവച്ച് അനൂപ് ചന്ദ്രന്‍
'ഒരു ചാണാപ്പുഴു' പറയുവാ ഞാൻ ഉമ്മയെ പുറത്താക്കിയെന്ന്; അഖില്‍ മാരാര്‍ക്ക് ത​ഗ് മറുപടിയുമായി ഷിയാസിന്റെഅമ്മ