സിനിമാ മേഖലയിലെ പ്രതിസന്ധി: ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം

Published : Jul 15, 2022, 06:09 AM ISTUpdated : Jul 15, 2022, 06:11 AM IST
സിനിമാ മേഖലയിലെ പ്രതിസന്ധി: ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ  ഇന്ന് യോഗം

Synopsis

അഭിനേതാക്കളുടെ സംഘടന അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക എന്നിവയുടെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. അഭിനേതാക്കളുടെ സംഘടന അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക എന്നിവയുടെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ തിയറ്ററുകളിലെത്തിയ 74 ചിത്രങ്ങളിൽ വിജയം നേടിയത് ആറ് ചിത്രങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തിൽ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ നിർമാതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. പൊതുധാരണയ്ക്ക് വിരുദ്ധമായി ചിത്രങ്ങള്‍ ഒടിടിയ്ക്ക് നല്‍കുന്നതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്.

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്