
ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ് പുത്രൻ. ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അൽഫോൺസ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. ഗോള്‍ഡിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്. നിരവധി പേർ പോസ്റ്റിന് കമന്റുകളും ചെയ്തിട്ടുണ്ട്.
"ഡയലോഗുകള്‍ പഠിക്കുമ്പോള്‍ പൃഥ്വിരാജ് (രാജു) ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ്. അഭിനയിക്കുമ്പോള്‍ 6 അഭിനേതാക്കളുടെ ഡയലോഗുകളെങ്കിലും അദ്ദേഹം തിരുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഹോളിവുഡിലേക്ക് ഉടന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണല്‍. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ ശക്തി അറിയാം. മൊഴി, കനാ കണ്ടേന്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് രാജുവിന്റെ ഇഷ്ടപ്പെട്ട സിനിമകള്‍. തനി തങ്കം…" എന്നാണ് അല്‍ഫോണ്‍സ് പുത്രൻ കുറിച്ചത്.
പ്രേമം എന്ന എക്കാലത്തെയും ജനപ്രിയ ചിത്രം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം പുറത്തെത്തിയ ഗോള്‍ഡ്. അതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല. വലിയ ഹൈപ്പ് ഉയര്‍ത്തിയ ചിത്രം ആയിരുന്നതിനാല്‍ തന്നെ ചിത്രം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ വിമര്‍ശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.
ഇനി 'മിന്നൽ മിനി'യുടെ വരവ്; കാറിന് മുകളിലും മരത്തിലും ചാടിക്കയറി പത്മപ്രിയ- വീഡിയോ
അതേസമയം, ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഏപ്രില്‍ അവസാനം ആരംഭിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ