ജിജു അശോകന്റെ 'ഉറുമ്പുകൾ ഉറങ്ങാറില്ല' ഇനി തമിഴിലേക്ക്

Web Desk   | Asianet News
Published : Sep 19, 2021, 10:00 AM IST
ജിജു അശോകന്റെ  'ഉറുമ്പുകൾ ഉറങ്ങാറില്ല'  ഇനി തമിഴിലേക്ക്

Synopsis

സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ജിജു അശോകന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകൾ ഉറങ്ങാറില്ല'. ചെമ്പൻ വിനോദ് - വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് പുനർനിർമ്മിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലർ ജോണറിൽപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി,അളകാപുരം,അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, ക്രൂ  തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.

ദേവ് മോഹൻ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ്  ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. എഎഎആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടി ബി  രഘുനാഥൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചലച്ചിത്രം ആണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം എഎഎആർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു