സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകി ഒമർ ലുലു; നല്ല മനസ്സെന്ന് കമന്റുകൾ

Published : Aug 22, 2022, 08:16 AM ISTUpdated : Aug 22, 2022, 08:17 AM IST
സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകി ഒമർ ലുലു; നല്ല മനസ്സെന്ന് കമന്റുകൾ

Synopsis

പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമർ ലുലു ഇപ്പോൾ.

'ഹാപ്പി വെഡ്ഡിം​ഗ്' എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങിലൂടെ എത്തിയെങ്കിലും 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഒമർ കേരളക്കരയിൽ ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഒമർ തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകിയ വിവരം പങ്കുവച്ചിരിക്കുകയാണ് ഒമർ. 

കാർ വാങ്ങി നൽകുന്നതിന്റെ ഫോട്ടോകൾ ഒമർ ലുലു പങ്കുവച്ചിട്ടുണ്ട്.'എന്തിനും ഏതിനും നമ്മുടെ കൂടെ  നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ Sukhil Sudharsanന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാന്‍ പറ്റി പടച്ചോന് നന്ദി',എന്നാണ് ചിത്രങ്ങൾക്കൊപ്പം സംവിധായകൻ കുറിച്ചത്. ഇവർക്കൊപ്പം നടൻ ഇർഷാദും ഉണ്ടായിരുന്നു. പിന്നാലെ കമന്റുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 'കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവയ്ക്ക് മറുപടിയും ഒമർ നൽകിയിട്ടുണ്ട്. 

അതേസമയം, പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമർ ലുലു ഇപ്പോൾ. നടൻ ബാബു ആന്റണിയാണ് പവർ സ്റ്റാറിലെ നടൻ.  2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ പ്രമോഷണല്‍ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ആക്ഷൻ കിം​ഗ് ബാബു ആന്റണിയുടെ ​ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 

'ലൂസിഫറി'നു ശേഷം 'വേതാളം'; ചിരഞ്ജീവിയുടെ 'ഭോലാ ശങ്കറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ