
ഹാപ്പി വെഡ്ഡിങ്(happy wedding) എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു(omar lulu) ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ബോളിവുഡിൽ സിനിമയൊരുക്കാൻ തയ്യാറാകുകയാണ് ഒമർ ലുലു. സംവിധായകൻ(director) തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രമാണ് ബോളിവുഡില്‍(bollywood-) ഒരുക്കുന്നത്.
ഒമർ ലുലുവിന്റെ വാക്കുകൾ
ഒരു ബോളിവുഡ് ഡയറക്ടർ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാൻ പോവുന്നു.ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തു ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാൻ ആണ് പ്ളാൻ. Cast & Crew Details ഫൈനൽ ആയിട്ട് പറയാം എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും നന്ദി.
ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ആരൊക്കെയാകും എന്നത് വരും ദിവസങ്ങളിൽ അറിയാനാകും എന്നാണ് പ്രതീക്ഷ. 2016ലാണ് ഹാപ്പി വെഡ്ഡിംഗ് റിലീസ് ചെയ്തത്. ഷിജു വിത്സണ്‍, ഷറഫുദീന്‍, അനു സിത്താര, സൗബിന്‍ ഷാഹിര്‍, ദൃശ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അതേസമയം, ഒമര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം പവര്‍സ്റ്റാര്‍ അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡെന്നിസ് ജോസഫ് ഏറ്റവും ഒടുവില്‍ എഴുതിയ തിരക്കഥയാണ് പവര്‍ സ്റ്റാറിന്റേത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.