വേലായുധ പണിക്കരാകാൻ സിജു നടത്തിയത് ചെറിയ പരിശ്രമമല്ല; എത്രത്തോളമെന്ന് ഈ വീഡിയോ പറയും

By Web TeamFirst Published Sep 22, 2022, 8:56 PM IST
Highlights

ആയോധന കലകൾ പരിശീലിക്കുന്ന, കഥാപാത്രത്തിനായി ശരീരം മാറ്റിയെടുക്കുന്ന സിജുവിനെ വീഡിയോയിൽ കാണാം.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. ആറാട്ടുപുഴ വേലായുധ പണിക്കരായി അഭിനയിച്ച് മലയാള സിനിമയിൽ പുത്തൻ താരോദയം ആയിരിക്കുകയാണ് സിജു വിത്സണും. സിജുവാണ് സിനിമയിൽ നായകനായി എത്തുന്നതെന്ന് പ്രഖ്യാപിച്ചത് മുതൽ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. ബി​ഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ മുൻനിര നായകന്മാരെ അഭിനയിപ്പിക്കാത്തതിന് എതിരെയായിരുന്നു വിമർശനങ്ങൾ. എന്നാൽ ഈ മുൻവിധികളെയും ധാരണകളെയും പൊളിച്ചെഴുതുന്നതായിരുന്നു ചിത്രത്തിലെ സിജുവിന്റെ പ്രകടനം. ഇപ്പോഴിതാ വേലായുധ പണിക്കരാകാൻ സിജു നടത്തിയ പരിശ്രമങ്ങൾ എത്രത്തോളമാണെന്ന് തെളിയിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിനയൻ. 

ആയോധന കലകൾ പരിശീലിക്കുന്ന, കഥാപാത്രത്തിനായി ശരീരം മാറ്റിയെടുക്കുന്ന സിജുവിനെ വീഡിയോയിൽ കാണാം. കടുപ്പമേറിയ വ്യായാമ മുറകളാണ് സിജു നടത്തുന്നത്. 'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്', എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിനയൻ കുറിച്ചത്. 

ഒരു സൂപ്പർ സ്റ്റാറിന് പോലും വർഷങ്ങളായുള്ള പരിചയം മൂലം മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്ന് തോന്നിപ്പിക്കുന്ന സിറ്റുവേഷനുകൾ പറഞ്ഞപ്പോൾ, 'സർ ഈ കഥാപാത്രം എനിക്ക് തരികയാണെങ്കിൽ ചലഞ്ചായി എറ്റെടുത്ത് ഞാൻ ചെയ്യും' എന്നാണ് സിജു പറഞ്ഞതെന്ന് വിനയൻ വീഡിയോയിൽ പറയുന്നു. 

'ഭാവിയിൽ മണിരത്നം സാർ വിളിക്കുമെന്നാണ് പ്രതീക്ഷ'

പോസിറ്റീവായ പ്രതികരണമാണ് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു സിനിമ, ക്വാളിറ്റിയുള്ളൊരു സിനിമ എല്ലാവരുടെയും മുന്നിൽ എത്തിക്കുക എന്നായിരുന്നു വിനയൻ സാർ ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ആ വിഷന് വേണ്ടി നമ്മളെല്ലാം ഒന്നിച്ചു നിൽക്കുകയാണ് ചെയ്തത്. ജനങ്ങൾ പൈസ മുടക്കുന്നതിനുള്ള ക്വാളിറ്റി തിയറ്ററുകളിൽ നിന്ന് അവർക്ക് കിട്ടുന്നുവെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം. എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് സാധാരണക്കാരാണ്. ഞാൻ സന്തോഷവാനും അതിലേറെ അഭിമാക്കുകയും ചെയ്യുന്നു. ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. എന്റെ സിനിമാ ജീവിതത്തിനും ആറാട്ടുപുഴ വേലായുധ പണിക്കരുമായി ബന്ധമുണ്ടെന്ന് വേണമെങ്കിൽ പറയാം. പ്രേമം കഴിഞ്ഞതിന് ശേഷം ഞാൻ എന്റെ തന്നെ വഴി തെളിച്ചെടുത്ത് കൊണ്ടിരിക്കയാണ്. ഫ്ലക്സിബിൾ ആയിട്ടുള്ളൊരു നടനാകണമെന്നാണ് എന്റെ ആ​ഗ്രഹം. ഞാൻ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ, ഒരു സീനിൽ വന്ന് പോകുന്ന വേഷമായാലും എനിക്കതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് നോക്കിയായിരിക്കും സിനിമകൾ ചെയ്യുന്നത്. ഹീറോ ആയിട്ട് തന്നെ നിൽക്കണം എന്നൊന്നും ഇല്ല. ഈ സിനിമയൊക്കെ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്. 

തമന്ന മാത്രമല്ല, ദിലീപിനൊപ്പം ശരത് കുമാറും ഉണ്ടാകും

click me!