'വീട്ടില്‍പോയി രാജുവിനെ കാണണം', ആടുജീവിതം സിനിമ മനസ് നിറച്ചു എന്ന് സുപ്രിയ

Published : Mar 28, 2024, 07:17 PM ISTUpdated : Mar 28, 2024, 07:19 PM IST
'വീട്ടില്‍പോയി രാജുവിനെ കാണണം', ആടുജീവിതം സിനിമ മനസ് നിറച്ചു എന്ന് സുപ്രിയ

Synopsis

ആടുജീവിതം കണ്ട സുപ്രിയ പറഞ്ഞത്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. നജീബായി പൃഥ്വിരാജ് നിറഞ്ഞാടിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആടുജീവിതത്തിന് ലഭിക്കുന്നത്. മനസ് നിറഞ്ഞുവെന്നാണ് ആടുജീവിതം സിനിമ കണ്ട പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ പ്രതികരിച്ചത്.

ആടുജീവിതം ഭയങ്കരമായ ഇമോഷണല്‍ സിനിമയാണ് തനിക്ക് എന്നാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പ്രതികരിച്ചത്. മനസ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണ്. വീട്ടില്‍പോയി രാജുവിനെ കാണമെന്നും സുപ്രിയ പറഞ്ഞത് ഇമോഷണലായിട്ടായിരുന്നു.  അത്രത്തോളം മികച്ച ഒരു പകര്‍ന്നാട്ടമാണ് ചിത്രത്തില്‍ പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.

ഒരു മാധ്യമത്തില്‍ അഭിമുഖത്തില്‍ ആടുജീവിതത്തെ കുറിച്ച് നജീബ് വ്യക്തമാക്കിയത് നേരത്തെ ചര്‍ച്ചയായിരുന്നു. ഞാൻ പൃഥ്വിരാജ് ചെയ്‍തത് കണ്ടു. ഉറക്കത്തില്‍ ഞെട്ടി ഭാര്യയെ വിളിക്കുന്ന രംഗം കണ്ട് കരഞ്ഞുപോയിയെന്നാണ് നജീബ് വ്യക്തമാക്കിയത്. ആ മരുഭൂമിയില്‍ കിടന്ന് അന്ന് താൻ ചെയ്‍തതാണ് പൃഥ്വിരാജും ആടുജീവിതത്തില്‍ ചെയ്‍തത്. സിനിമയില്‍ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന രംഗവും ഞാൻ കണ്ടു. കവിളൊക്കെ ഒട്ടിയുള്ള രൂപമായിരുന്നു എനിക്കന്ന്. അത് കണ്ടാല്‍ ഭയന്നുപോകുമായിരുന്നുവെന്നും തിയറ്ററില്‍ സിനിമ കാണാൻ കാത്തിരിക്കുകയാണ് എന്നും നജീബ് വ്യക്തമാക്കി.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.  റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.

Read More: ആരൊക്കെ വീഴും?, ആടുജീവിതം നേടിയത് എത്ര?, ചരിത്രം സൃഷ്‍ടിച്ച് പൃഥ്വിരാജും ബ്ലസ്സിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു