ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്‍റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്ര തോമസിനും വിനയനും തോൽവി

Published : Aug 14, 2025, 08:58 PM ISTUpdated : Aug 14, 2025, 10:19 PM IST
film producers associaton new officer bearers

Synopsis

സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു. എൻപി സുബൈറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. ആൽവിൻ ആന്‍റണി, എംഎം ഹംസ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സരിച്ചത്. 

സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് പുറമെ വിനയനായിരുന്നു മത്സരിച്ചത്. വൈസ് പ്രസിഡന്‍റുമാരും ജോയിന്‍റ് സെക്രട്ടറിമാരുമായി തെരഞ്ഞെടുക്കപ്പെട്ട നാലുപേരും ബി രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നൽകിയ പാനലിൽ മത്സരിച്ചവരാണ്. മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചെന്നും കുടുംബത്തെ വരെ വലിച്ചിഴച്ചെന്നും സ്ഥാനമൊഴിഞ്ഞ ഭാരവാഹി ജി സുരേഷ് കുമാർ പറഞ്ഞു. ചാരിതാർഥ്യത്തോടെ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുന്നു 2 വനിതകൾ പുതിയ കമ്മിറ്റിയിൽ ഉണ്ടെന്നും ആന്റോ ജോസഫ് പ്രതികരിച്ചു.

നിര്‍മാതാവ് സാന്ദ്ര തോമസ് മത്സര രംഗത്തേക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സരിച്ചത്. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും സാന്ദ്രയുടെ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക നൽകാൻ സാന്ദ്ര പര്‍ദ ധരിച്ചെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ:

പ്രസിഡൻ്റ്-ബി രാകേഷ്. സെക്രട്ടറി-ലിസ്റ്റിൻ സ്റ്റീഫൻ. ട്രഷറർ-മഹാ സുബൈർ.

വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ. ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- 1.വൈശാഖ് സുബ്രഹ്മണ്യം. 2.ജി സുരേഷ് കുമാർ. 3.കൃഷ്ണകുമാർ എൻ. 4.ഷേർഗ സന്ദീപ്. 5.ഔസേപ്പച്ചൻ. 6.സന്തോഷ് പവിത്രം. 7.ഫിലിപ്പ് എം സി. 8.രമേഷ് കുമാർ കെ ജി. 9.സിയാദ് കോക്കർ. 10.സുബ്രഹ്മണ്യം എസ് എസ് ടി. 11.ഏബ്രാഹം മാത്യു. 12.മുകേഷ് ആർ മേത്ത. 13.തോമസ്സ് മാത്യു. 14.ജോബി ജോർജ്ജ്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍