'ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി കുത്തി കൊന്നു, എന്നിട്ടും പക തീർന്നില്ല'; മറുപടിയുമായി ഐഷ

Published : Jun 10, 2023, 02:13 PM ISTUpdated : Jun 10, 2023, 02:21 PM IST
'ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി കുത്തി കൊന്നു, എന്നിട്ടും പക തീർന്നില്ല'; മറുപടിയുമായി ഐഷ

Synopsis

സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് ബീന കാസിം അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഐഷ ഏതാനും ദിവസങ്ങൾക്ക് മുൻപ് രം​ഗത്തെത്തിയിരുന്നു.

ഷ സുല്‍ത്താന സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് 'ഫ്ളഷ്'. ലക്ഷദ്വീപ് നിവാസികളുടെ ജീവിതമാണ് സിനിമ പറയുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് ബീന കാസിം അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഐഷ ഏതാനും ദിവസങ്ങൾക്ക് മുൻപ് രം​ഗത്തെത്തിയിരുന്നു. ഇത് വാദപ്രതിവാദങ്ങൾക്ക് വഴിവച്ചു. ഇപ്പോഴിതാ വിഷയത്തിൽ ബീനയ്ക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഐഷ. ബിജെപിയെ താഴ്ത്തി കെട്ടിയെന്നുള്ള ഒരു കാരണം കൊണ്ടാണ് തന്റെ സിനിമ ഇറങ്ങാത്തത് എങ്കില്‍ താനത് സഹിച്ചുവെന്ന് ഐഷ കുറിക്കുന്നു. 

ഐഷ സുല്‍ത്താനയുടെ വാക്കുകൾ

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്...? അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി... നിങ്ങൾ കെട്ടിചമച്ചു തുപ്പി കൊടുത്ത  കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്...

'നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ...'; 'ഫ്‌ളഷ്' നിര്‍മാതാവിനെതിരെ ഐഷ

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺഡ്രോളറേയാണ് ഏല്പിക്കാർ...Flush എന്ന സിനിമയുടെ ലൊക്കേഷൻ  ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ്  ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺഡ്രോലർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല, അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ(BigmentHouse production) ലെറ്റർ പാഡിൽ കൂടിയാണ് flush ന്റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭർത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാൻ നിൽക്കണ്ട... 

2: പിന്നെ flush എന്ന സിനിമയിൽ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട...ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം...നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനേ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു...ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കള്‍ക്ക് വിട്ട് താ...ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ...

"യൂട്യൂബിലോ, ഫേസ്ബുക്കിലോ എവിടെയും റിലീസ് ചെയ്യും"; എന്തും നേരിടാന്‍ തയ്യാറെന്ന് ഐഷ സുല്‍ത്താന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം