'അഖിൽ മാരാരുമായി എന്തെങ്കിലും പ്രശ്‍നമുണ്ടോ?', ഒടുവില്‍ വെളിപ്പെടുത്തി അപ്‍സര

Published : Jan 23, 2025, 06:31 PM IST
'അഖിൽ മാരാരുമായി എന്തെങ്കിലും പ്രശ്‍നമുണ്ടോ?', ഒടുവില്‍ വെളിപ്പെടുത്തി അപ്‍സര

Synopsis

ബിഗ് ബോസിലൂടെയും ശ്രദ്ധയാകര്‍ഷിച്ച സീരിയല്‍ താരമാണ് അപ്‍സര.  

സീരിയലുകളിലൂടെയും ബിഗ് ബോസിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് അപ്സര രത്നാകരൻ.  അപ്‌സര ബിഗ് ബോസ് മൽസരാർത്ഥിയായിരുന്നപ്പോൾ പുറത്ത് അപ്‍സരക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടയാളായിരുന്നു ഭർത്താവ് ആൽബി. അപ്സരക്കൊപ്പം ബിഗ്ബോസ് ഹൗസിൽ ഉണ്ടായിരുന്ന അഖിൽ മാരാർ നടത്തിയ ചില തുറന്ന് പറച്ചിലുകൾക്കെതിരെ ആൽബി ശക്തമായ ഭാഷയിൽ തുറന്നടിച്ചിരുന്നു. സീസൺ അവസാനിച്ചതിനു ഈ വിഷയത്തിൽ അപ്സരയോ ആൽബിയോ അഖിൽ മാരാരോ പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോൾ തനിക്ക് അഖിൽ മാരാരുമായി യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അപ്സര. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''ഞാനും അഖിലും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ സിജോയുടെ വിവാഹത്തിന് പോയപ്പോൾ കാണുകയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്‍തിരുന്നു. മാരാരുമായി മറ്റാർക്കെങ്കിലും പ്രശ്‍നം ഉണ്ടെങ്കിൽ അത് അവർ തമ്മിലുള്ള കാര്യമാണ്. എനിക്ക് അതിൽ യാതൊരു ബന്ധവുമില്ല. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോൾ ഞാൻ ബിഗ് ബോസിന് ഉള്ളിലാണ്. എന്റെ അഭിപ്രായമല്ല അത്, എന്റെ അഭിപ്രായം ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യം എന്നെ വേദനിപ്പിച്ചിരുന്നു.  ആൽബി ചേട്ടൻ പ്രതികരിച്ചത് മാസങ്ങൾക്ക് ശേഷമാണ് ഞാൻ കണ്ടത്. കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഓർത്ത് സങ്കപെട്ടിട്ട് കാര്യമില്ലല്ലോ. ആവർത്തിക്കാതിരിക്കാം എന്നേ ഉള്ളൂ'', അപ്സര പറഞ്ഞു.

ആൽബിയുമായി ഡിവോഴ്‍സ് ആകുകയാണ് എന്ന തരത്തിലുള്ള വാർത്തകളോടും അപ്സര പ്രതികരിച്ചു. ''ഞാനും എന്റെ ഭര്‍ത്താവും ഇതുവരെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായൊരു ലിമിറ്റ് ഉണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. ഞാനും മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ്. എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, അങ്ങനൊരു കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അത് വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല'', എന്നാണ് ഇതേക്കുറിച്ച് അപ്‍സര അഭിപ്രായപ്പെട്ടത്

Read More: 'കേസ് സോള്‍വ് ചെയ്‍തോ?', മമ്മൂട്ടി ചിത്രം ഡൊമിനിക്കിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വലിയൊരു തുക മുടക്കിയതാണ്, ആട് 3 ആരെയും നിരാശപ്പെടുത്തില്ല, സപ്പോർട്ട് വേണം: ജയസൂര്യ
ഗോപി സുന്ദറുമായി പിരിഞ്ഞ് എന്തുകൊണ്ട്?, തുറന്നുപറഞ്ഞ് അമൃതാ സുരേഷ്