വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഉണ്ണിക്കണ്ണൻ

Published : Aug 19, 2026, 07:06 PM ISTUpdated : Aug 19, 2026, 07:14 PM IST
Unnikannan

Synopsis

ഫൈറ്റ് സ്വീക്വൻസ് ഷൂട്ട് കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് വിജയ്ക്ക് ഒപ്പം ഉണ്ണിക്കണ്ണൻ ഫോട്ടോ എടുത്തത്.

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഉണ്ണിക്കണ്ണൻ മം​ഗലം ഡാം. ജനനായകൻ സിനിമയുടെ സെറ്റിൽ നിന്നുള്ളതാണ് ഫോട്ടോ. ഫൈറ്റ് സ്വീക്വൻസ് ഷൂട്ട് കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് വിജയ്ക്ക് ഒപ്പം ഉണ്ണിക്കണ്ണൻ ഫോട്ടോ എടുത്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ സ്നേഹം പങ്കിട്ട് കമന്‍റുകള്‍ ചെയ്യുന്നത്. ചന്തു സലീംകുമാര്‍ ഉണ്ണിക്കണ്ണന്‍റെ പോസ്റ്റ് സ്റ്റോറിയാക്കിയിട്ടുമുണ്ട്.

2025 ജനുവരിയില്‍ കാല്‍നടയായി വിജയിയെ കാണാന്‍ പോകുന്ന ഉണ്ണക്കണ്ണന്‍റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേക്കാലമായി വിജയിയെ കാണാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വാർത്തകൾ തമിഴ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. 'നമ്മൾ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് ഈസിയായി ജയിക്കുന്നതല്ല, അതിന് വേണ്ടി കഠിന പ്രയത്നം ചെയ്താൽ നമ്മൾ വിജയിക്കും. അതിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥം. അമ്മയും അച്ഛന്റെയും അനു​ഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്', എന്നാണ് ഉണ്ണിക്കണ്ണൻ അന്ന് പ്രതികരിച്ചിരുന്നത്.

മം​ഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ പോയത്. രാവിലെ അഞ്ചരക്ക് ആയിരുന്നു യാത്ര ആരംഭിച്ചത്. മൈലുകള്‍ താണ്ടി ഒടുവില്‍ ജനനായകന്‍ സെറ്റിലെത്തിയ ഉണ്ണിക്കണ്ണന്‍, തന്‍റെ പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുത്ത ശേഷം തിരികെ വരികയായിരുന്നു. അതേസമയം, 300 കോടി കളക്ഷന്‍ പിന്നിട്ട ജനനായകന്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സീ ഫൈവിലൂടെയാണ് ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗ്. ഓഗസ്റ്റ് 21 മുതൽ ഒടിടിയിൽ ചിത്രം ലഭ്യമാവും. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടിനി ടോമിനെതിരായ കേസ്: അൻസിബ ഹസൻ രഹസ്യമൊഴി നൽകി, ടിനി വർ​ഗീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി
പൃഥ്വിരാജ് ചിത്രം 'ഖലീഫ' നാളെ മുതൽ തിയറ്ററുകളിൽ