ദ ഗോട്ടില്‍ വിജയ്‍യുടെ നായികയാകാൻ ആദ്യം പരിഗണിച്ചത് ആ മലയാളി നടിയെ

Published : Sep 12, 2024, 07:59 AM IST
ദ ഗോട്ടില്‍ വിജയ്‍യുടെ നായികയാകാൻ ആദ്യം പരിഗണിച്ചത് ആ മലയാളി നടിയെ

Synopsis

ദ ഗോട്ട് കണ്ട് നടി പറഞ്ഞതും ചര്‍ച്ചയാകുന്നു.

വിജയ് നായകനാകുന്ന ഓരോ പുതിയ ചിത്രവും ചര്‍ച്ചയാകാറുണ്ട്. വിജയ് നായകനായി എത്തിയ ചിത്രം ദ ഗോട്ടും വൻ വിജയമായിരിക്കുകയാണ്. ദ ഗോട്ടില്‍ സ്‍നേഹയാണ് നായികയായത്. ദ ഗോട്ടില്‍ സ്‍നേഹയെയായിരുന്നില്ല നായികയായി ആദ്യം പരിഗണിച്ചത് എന്ന് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്.

ദ ഗോട്ടില്‍ വിജയ്‍യുടെ നായികയാകാൻ ആദ്യം പരിഗണിച്ചത് നയൻതാരയെ ആയിരുന്നു എന്നാണ് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത്. വിജയ്‍യുടെ ഭാര്യയാകാൻ പരിഗണിച്ചത് നയൻതാരയായിരുന്നുവെങ്കിലും ചിത്രത്തില്‍ സ്‍നേഹയാണെത്തിയത്. സിനിമ കണ്ട നയൻതാര വിളിച്ചിരുന്നു. നയൻതാരയ്‍ക്ക് വലിയ ഇഷ്‍ടമാകുകയും സ്‍നേഹ ചിത്രത്തില്‍ മനോഹരമായി ചെയ്‍തുവെന്നും എന്നോട് അഭിപ്രായപ്പെട്ടു. സ്‍നേഹയെക്കാള്‍ മികച്ച മറ്റൊരാള്‍ ആ കഥാപാത്രത്തിന് ഇല്ലെന്നും നയൻതാര അഭിപ്രായപ്പെട്ടു എന്നും സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി. സ്‍നേഹ കുറച്ച് കാലത്തിനു ശേഷമാണ് സിനിമയില്‍ നായികായായെത്തുന്നതും. എന്തായാലും മികച്ച പ്രതികരണമാണ് വിജയ് ചിത്രത്തിനും സ്‍നേഹയ്‍ക്കും ആരാധകരില്‍ നിന്ന് ലഭിക്കുന്നതും.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ് രാഷ്‍ട്രീയക്കാരനായതിനാല്‍ സ്വാഭാവികമായും രണ്ടാം ഭാഗത്തില്‍ ഉണ്ടാകാനിടയില്ല. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്.  വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

Read More: ചെറിയ ബജറ്റിലൊരുങ്ങി, ചിരിപ്പിച്ച് ഹിറ്റായി, ഇനി ഒടിടിയിലേക്ക്, വമ്പൻമാരുടെ പ്രശംസയും നേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്