നിര്‍മ്മാണരംഗത്തേക്ക് സന്തോഷ് കീഴാറ്റൂര്‍; ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതവുമായി 'അവനോവിലോന'

Web Desk   | Asianet News
Published : Feb 01, 2021, 05:40 PM IST
നിര്‍മ്മാണരംഗത്തേക്ക് സന്തോഷ് കീഴാറ്റൂര്‍; ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതവുമായി 'അവനോവിലോന'

Synopsis

ആശയത്തിലും അവതരണത്തിലും മാത്രമല്ല സിനിമയുടെ പേരില്‍ പോലും പുതുമ പുലര്‍ത്തുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. 

ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ കഥപറയുന്ന ചിത്രവുമായി നടൻ സന്തോഷ് കീഴാറ്റൂര്‍. ഷെറി, ടി.ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'എഡ്ഢി' എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് സന്തോഷ് കീഴാറ്റൂരാണ്. 'അവനോവിലോന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമാ നിർമ്മാണ രം​ഗത്തേക്ക് കൂടി കടക്കുകയാണ് സന്തോഷ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. 

ആശയത്തിലും അവതരണത്തിലും മാത്രമല്ല സിനിമയുടെ പേരില്‍ പോലും പുതുമ പുലര്‍ത്തുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നാട്ടിലെ ഒരു സുവിശേഷകന്റെ മകനായ എഡ്ഢി നാടു വിട്ടു പോവുകയും കുറച്ചുകാലം കഴിഞ്ഞ് അയാള്‍ തിരിച്ചു വരുന്നതും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

Best wishes Santhosh Keezhattoor for your first Production Venture

Posted by Mohanlal on Sunday, 31 January 2021

ആത്മിയ രാജന്‍ ആണ് ചിത്രത്തിലെ നായിക. പയ്യന്നൂരിലെ പഴയകാല നാടക നടന്‍ കെ സി കൃഷ്ണന്‍, റിയാസ് കെ എം ആര്‍, കോക്കാട് നാരായണന്‍, ഒ.മോഹനന്‍, മിനിരാജന്‍, എ.വി. സരസ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സന്തോഷ് കീഴാറ്റൂർ പ്രൊഡക്‌ഷൻസ്-നിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേർന്നാണ് നിർമാണം.

ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് ജലീല്‍ ബാദുഷയാണ്. പശ്ചാത്തല സംഗീതമൊരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം സുനീഷ് വടക്കുമ്പാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നമ്പ്യാര്‍. 'ആദിമധ്യാന്തം' എന്ന ചിത്രത്തിലൂടെ ഷെറി ദേശീയ പുരസ്‌ക്കാരത്തിന് അർഹനായിരുന്നു. 'ടൈപ്പ്‌റൈറ്റര്‍' എന്ന സിനിമയാണ് ദീപേഷിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം