
ഗൗതം വാസുദേവ് മേനോനും(Gautham Vasudev Menon) ചിമ്പുവും(Silambarasan) ഒന്നിക്കുന്ന പുതിയ ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ(Vendhu Thanindhathu Kaadu) ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാളികളുടെ പ്രിയ താരം നീരജ് മാധവ്(Neeraj Madhav) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണെന്നും നീരജ് കുറിച്ചു. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എആർ റഹ്‌മാൻ ആണ്. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നെ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നടൻ സിദ്ദിഖ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ആരൊക്കെയാകും മത്സരാർത്ഥികൾ? ബിഗ് ബോസ് സീസൺ 4 നാളെ മുതൽ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4(Bigg Boss Malayalam). നാലാം സീസൺ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. എന്നാൽ ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാം നാളെ സമാപനം ആകുകയാണ്. നാളെ വൈകുന്നേരം 7 മണി മുതൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നേരത്തെ പുറത്തുവന്ന പ്രമോയിൽ നിന്നും വ്യക്തമാണ്.
പുതിയ സീസൺ മാർച്ചിൽ തുടങ്ങാൻ അധികൃതർ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. പിന്നാലെ സുരേഷ് ഗോപി ആകും അവതാരകനായി എത്തുകയെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു. ഷോയുടേതായി പുറത്തുവന്ന എല്ലാ പ്രമോ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.