ബി​ഗ് ബോസ് സീസൺ ടൂവിലെ 'ജിമ്മൻ' നായകനാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

By Web TeamFirst Published Feb 24, 2020, 8:33 PM IST
Highlights

ആൻ മേരി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർ‌മ്മിക്കുന്നത്. ജിനു സാവിയർ ആണ് പ്രിസൺ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും ജിനു സാവിയർ തന്നെയാണ്. സൂര്യ ദേവാണ് ക്യാമറ. 

മലയാളം ബി​ഗ് ബോസ് സീസൺ ടൂവിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബി​ഗ് ബോസിൽ ഹൗസിൽ അതിഥിയെത്തിയ പവൻ കടുത്ത നടുവേദനയെത്തുടര്‍ന്ന് മത്സരത്തിൽനിന്ന് വിടപറയുകയായിരുന്നു. ഇപ്പോഴിതാ, തന്റെ ആരാധകർക്ക് വൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരം. താൻ അഭിനയിച്ച ഏറ്റവും പുതിയ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പവൻ ഫേസബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 'പ്രിസൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'ഹായ് കേരളം, എന്റെ ആദ്യ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്ക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇത് ചെയ്യാൻ കഴിയൂ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദയവായി ഈ സ്നേഹം എപ്പോഴും കാണിക്കുക. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും...ലവ് യു ഫാം', എന്ന അടിക്കുറിപ്പോടെയായിരുന്നു പവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ആൻ മേരി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർ‌മ്മിക്കുന്നത്. ജിനു സാവിയർ ആണ് പ്രിസൺ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും ജിനു സാവിയർ തന്നെയാണ്. സൂര്യ ദേവാണ് ക്യാമറ. 
 

click me!